കൊച്ചി: ചെഗുവേര രക്തസാക്ഷിത്വത്തിെൻറ 50ാം വാർഷികത്തിെൻറ ഭാഗമായി സി.പി.എമ്മിെൻറ നേതൃത്വത്തിൽ വ്യാഴാഴ്ച വൈകീട്ട് നാലിന് രാജേന്ദ്ര മൈതാനിയിൽ അനുസ്മരണ സമ്മേളനം നടക്കും. ക്യൂബൻ അംബാസഡർ ഓസ്കാർ മാർട്ടിനെസ് ഉദ്ഘാടനം ചെയ്യും. ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എം. സ്വരാജ് എം.എൽ.എ അനുസ്മരണ പ്രഭാഷണം നടത്തും. ഗായകൻ ചാൾസ് ആൻറണി ലാറ്റിനമേരിക്കൻ ഗാനങ്ങൾ ആലപിക്കും. പ്രശസ്തരായ ചിത്രകാരന്മാർ ചെഗുവേരയുടെ ചിത്രങ്ങൾ വരക്കും. 'ഫാബുല-2017' 13 മുതൽ കളമശ്ശേരി: വിദ്യാർഥികളുടെ സമഗ്ര വികാസം ലക്ഷ്യംവെച്ച് രാജഗിരി ഹയർ സെക്കൻഡറി സ്കൂൾ നടത്തുന്ന ഫാബുല -2017ന് വെള്ളിയാഴ്ച തുടക്കമാകും. ബാസ്കറ്റ്ബാൾ, ഫുട്ബാൾ മത്സരങ്ങൾക്കുപുറമെ വിവിധ കലാമത്സരങ്ങളും ഫാബുലയുടെ ഭാഗമായി നടക്കും. കർണാടക,- തമിഴ്നാട്, കേരളത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് ആയിരത്തോളം വിദ്യാർഥികൾ പങ്കെടുക്കും. 13 മുതൽ 17 വരെയാണ് പരിപാടിയെന്ന് പ്രിൻസിപ്പൽ ഫാ. മാർട്ടിൻ മുണ്ടാടൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.