തീവ്രവാദത്തോട് സംസ്ഥാന സർക്കാറിന് മൃദുസമീപനം ^രവിശങ്കർ പ്രസാദ്

തീവ്രവാദത്തോട് സംസ്ഥാന സർക്കാറിന് മൃദുസമീപനം -രവിശങ്കർ പ്രസാദ് തീവ്രവാദത്തോട് സംസ്ഥാന സർക്കാറിന് മൃദുസമീപനം -രവിശങ്കർ പ്രസാദ് കൊച്ചി: തീവ്രവാദത്തോട് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നത് മൃദുസമീപനമെന്ന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്. ആശയപരമായി എതിർപ്പുയർത്തുന്നവരെ കൊന്നൊടുക്കുന്ന നയമാണ് കേരളത്തിൽ സി.പി.എം പിന്തുടരുന്നതെന്നും വാർത്തസമ്മേളനത്തിൽ അദ്ദേഹം ആരോപിച്ചു. ലവ് ജിഹാദ് പോലുള്ള വിഷയത്തിൽ സർക്കാർ ഗൗരവ നടപടി സ്വീകരിക്കുന്നില്ല. നിയമത്തെയും വ്യവസ്ഥകളെയും വിമർശിക്കാം. എന്നാൽ, ഹാദിയ കേസിൽ ഹൈകോടതി വിധിക്കെതിരെ ധർണ നടത്തുന്ന സംസ്കാരമാണ് കേരളത്തിൽ കണ്ടത്. കേസിൽ എൻ.ഐ.എ അന്വേഷണം വേണ്ടെന്ന സർക്കാർ നിലപാട് ശരിയാണോയെന്നും അദ്ദേഹം ചോദിച്ചു. സ്വമേധയാ ആരെങ്കിലും മതം മാറുന്നതിനെ തെറ്റ് പറയാനാവില്ല. നിയമവും ഭരണഘടനയും അതിന് അവകാശം നൽകുന്നു. നിർബന്ധിത മതംമാറ്റമാണ് പ്രശ്നം സൃഷ്ടിക്കുന്നത്. തൃപ്പൂണിത്തുറ യോഗ സ​െൻററിലെ പ്രശ്നങ്ങളെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയാത്തതിനാൽ പ്രതികരിക്കാനില്ലെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ എതിരാളികളെ കൊന്നൊടുക്കുന്ന സമീപനമാണ് പിണറായി വിജയൻ നേതൃത്വം കൊടുക്കുന്ന സർക്കാർ ചെയ്യുന്നത്. രാജ്യത്ത് എല്ലായിടത്തും അക്രമവും കൊലപാതകവും ഉണ്ട്. എന്നാൽ, ആശയപരമായി എതിർപ്പുയർത്തുന്നവരെ കൊന്നൊടുക്കുന്നു എന്നതാണ് കേരളത്തിലെ സ്ഥിതി. എല്ലാ അക്രമത്തിലും എതിർഭാഗത്ത് സി.പി.എം ആണ്. പാർട്ടി ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്, ജില്ല അധ്യക്ഷൻ എൻ.കെ. മോഹൻദാസ് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.