സ്​ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമം വർധിക്കുന്നു

കൊച്ചി: സംസ്ഥാനത്ത് സ്ത്രീകൾക്കെതിരായ അതിക്രമം വർധിക്കുന്നു. ഇൗ വർഷം ജൂലൈ വരെ 8793 സ്ത്രീപീഡനക്കേസാണ് രജിസ്റ്റർ ചെയ്തത്. അഞ്ചുവർഷത്തിനിടെ സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ താരതേമ്യന കുറവ് രേഖപ്പെടുത്തിയത് 2015ലാണ്. അന്ന് 12,485 കേസാണ് രജിസ്റ്റർ ചെയ്തത്. 2016ൽ 15,114 കേസ് രജിസ്റ്റർ െചയ്തു. 2007ൽ ബലാത്സംഗക്കേസുകൾ 500 എണ്ണം മാത്രമായിരുന്നത് 2016ൽ 1656 ആയി. 2017 ജൂലൈ വരെ 1153 പരാതിയിലാണ് കേസ് എടുത്തത്. എന്നാൽ, സ്ത്രീധന പീഡനങ്ങളിൽ മുൻവർഷങ്ങളെ അപേക്ഷിച്ച് 2017ൽ കുറവുണ്ട്. 2014ൽ 28ഉം 2015ൽ എട്ടും 2016ൽ 25ഉം ആയിരുന്നിടത്ത് ഇൗവർഷം ഇതുവരെ ഏഴു കേസ് മാത്രമാണുള്ളത്. സ്ത്രീകൾക്കെതിരെ അതിക്രമങ്ങൾ ഒാരോ വർഷവും വർധിക്കുകയാണ്. 2007ൽ 9381 കേസാണ് രജിസ്റ്റർ ചെയ്യപ്പെട്ടതെങ്കിൽ 2010ൽ അത് 10,781 ആയും 2014ൽ 14,524 ആയും വർധിച്ചു. ഇൗ വർഷം ജൂലൈ 31വരെ ഏറ്റവും കൂടുതൽ കേസ് രജിസ്റ്റർ ചെയ്തത് എറണാകുളം ജില്ലയിലാണ്. ഇവിടെ 1254 കേസിൽ 124 എണ്ണം ബലാത്സംഗവും 336 എണ്ണം ലൈംഗികപീഡനവുമാണ്. രണ്ടാംസ്ഥാനത്തുള്ള തിരുവനന്തപുരത്ത് 1077 കേസാണ് രജിസ്റ്റർ ചെയ്തത്. ഏറ്റവും കുറവ് കേസുള്ള ജില്ല വയനാടാണ്- 946. കുട്ടികൾക്കെതിരായ കുറ്റകൃത്യങ്ങളും ഒാരോ വർഷവും വർധിക്കുകയാണ്. 2008ൽ 549 കേസ് രജിസ്റ്റർ ചെയ്യപ്പെെട്ടങ്കിൽ 2017ൽ ജൂലൈ 31വരെ മാത്രം ഇത് 2037 ആണ്. ഇവയിൽ 638 എണ്ണം ബലാത്സംഗക്കേസാണ്. ശൈശവ വിവാഹ നിരോധന നിയമപ്രകാരം 12 കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പതിനാറോളം കുട്ടികൾ കൊല്ലപ്പെട്ടതായും ക്രൈം റെേക്കാഡ്സ് ബ്യൂറോയുടെ കണക്കുകൾ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.