മത്സ്യബന്ധന മേഖലയിൽ മാറ്റത്തിന്​ വഴിയൊരുക്കാൻ ഉപഗ്രഹ സാ​​േങ്കതികവിദ്യ

കൊച്ചി: മത്സ്യബന്ധനം, മത്സ്യകൃഷി മേഖലകളിൽ വിപ്ലവകരമായ മാറ്റത്തിന് വഴിയൊരുക്കാൻ ഇനി ഉപഗ്രഹ സാേങ്കതികവിദ്യയും. ഉപഗ്രഹങ്ങൾ വഴി ശേഖരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ മത്സ്യലഭ്യതയും സമുദ്രത്തി​െൻറ ആവാസവ്യവസ്ഥയുടെയും ഘടനയുടെയും വ്യതിയാനങ്ങളുമെല്ലാം മുൻകൂട്ടി പ്രവചിക്കാൻ കഴിയുന്ന സംവിധാനമാണ് യാഥാർഥ്യമാകുന്നത്. ഇതുസംബന്ധിച്ച പഠനം കൊച്ചിയിലെ സമുദ്ര മത്സ്യഗവേഷണ കേന്ദ്രത്തിൽ (സി.എം.എഫ്.ആർ.െഎ) അന്തിമഘട്ടത്തിലാണ്. ജവഹർലാൽ നെഹ്റു സയൻസ് ഫെലോഷിപ് പദ്ധതിയുടെ ഭാഗമായി നടക്കുന്ന മൂന്നുവർഷത്തെ ഗവേഷണത്തിന് ബ്രിട്ടനിലെ പ്ലിമൗത്ത് മറൈൻ ലബോറട്ടറിയിൽനിന്നുള്ള പ്രശസ്ത ശാസ്ത്രജ്ഞൻ പ്രഫ. ഡോ. ട്രിവോറ്റ് പ്ലാറ്റാണ് നേതൃത്വം നൽകുന്നത്. ഉപഗ്രഹങ്ങൾ വഴി ശേഖരിക്കുന്ന വിവരങ്ങൾ ഉപയോഗിക്കുന്നതിൽ വിദഗ്ധനാണിദ്ദേഹം. കടലിൽ ഏറ്റവും കൂടുതൽ മത്സ്യം കിട്ടുന്ന സ്ഥലങ്ങൾ അറിയാം എന്നതാണ് ഇൗ സംവിധാനത്തി​െൻറ പ്രധാന സവിശേഷതകളിൽ ഒന്ന്. മത്സ്യലഭ്യത തീരെ കുറഞ്ഞ പ്രദേശങ്ങളെക്കുറിച്ച വിവരങ്ങളും ഉപഗ്രഹങ്ങൾ വഴി മുൻകൂട്ടി ലഭിക്കും. കാലാവസ്ഥ പ്രവചനം പോലെ മത്സ്യലഭ്യതയും അവയുടെ അളവിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുമൊക്കെ മീൻപിടിത്തക്കാർക്ക് നേരേത്തതന്നെ അറിയാനാകും. ഉപഗ്രഹങ്ങൾ വഴി സി.എം.എഫ്.ആർ.െഎ ഇതിനകം ശേഖരിച്ച വിവരങ്ങൾ മത്സ്യബന്ധന മേഖലയിൽ ഉപയോഗിക്കാനുള്ള സംവിധാനങ്ങളും വികസിപ്പിച്ചെടുക്കുന്നുണ്ട്. സമുദ്രത്തി​െൻറ ആവാസ വ്യവസ്ഥയിലും ഘടനയിലും കഴിഞ്ഞകാലങ്ങളിലുണ്ടായ മാറ്റം വിശകലനം ചെയ്ത് ഭാവിയിൽ ഉണ്ടാകാനിരിക്കുന്ന പ്രത്യാഘാതങ്ങൾ പ്രവചിക്കാൻ ഉപഗ്രഹങ്ങൾ വഴി ശേഖരിക്കുന്ന വിവരങ്ങൾ സഹായിക്കുമെന്ന് ഗവേഷണസംഘത്തി​െൻറ കോഒാഡിനേറ്ററും സി.എം.എഫ്.ആർ.െഎയിലെ മുതിർന്ന ശാസ്ത്രജ്ഞനുമായ ഡോ. ഗ്രിൻസൺ ജോർജ് 'മാധ്യമ'ത്തോട് പറഞ്ഞു. മത്സ്യകൃഷിക്ക് അനുയോജ്യമായ സ്ഥലങ്ങൾ, യോജിച്ച മത്സ്യ ഇനങ്ങൾ, മത്സ്യക്കുഞ്ഞുങ്ങളുടെ വളർച്ചക്ക് ഏറ്റവും സഹായകമായ ആവാസകേന്ദ്രങ്ങൾ എന്നിവ തിരിച്ചറിഞ്ഞ് കൃഷിനടത്താനും ഉപഗ്രഹ സാേങ്കതികവിദ്യ സഹായിക്കും. ഇതുമായി ബന്ധപ്പെട്ട രാജ്യാന്തര സമ്മേളനം ജനുവരി 15 മുതൽ 17 വരെ സി.എം.എഫ്.ആർ.െഎയിൽ നടക്കും. --പി.പി. കബീർ--
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.