കയറിന് പുനർജനി നൽകാൻ രണ്ടാം വ്യവസായ പുനഃസംഘടന -മന്ത്രി കടകംപള്ളി സുരേന്ദ്രൻ ആലപ്പുഴ: കാലാനുസൃത മാറ്റങ്ങളിലൂടെ കേരളത്തെ സമ്പന്നമാക്കാനുള്ള കരുത്ത് കയർ മേഖലക്കുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. രണ്ടാം കയർ വ്യവസായ പുനഃസംഘടന കയറിന് പുനർജനി നൽകും. കയർ കേരളയിൽ രണ്ടാം കയർ വ്യവസായ പുനഃസംഘടന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എഴുപതുകളിൽ രാജ്യത്തെ കയർ കയറ്റുമതിയിൽ 90 ശതമാനവും കേരളത്തിെൻറ സംഭാവനയായിരുന്നു. ഇന്ന് ഇത് 10 ശതമാനമായി മാറി. അക്കാലത്ത് കയറ്റുമതി മേഖലയിൽ നാമമാത്ര സ്വാധീനം പോലും ഇല്ലാതിരുന്ന തമിഴ്നാട് ഇന്ന് 90 ശതമാനത്തിലെത്തി നിൽക്കുന്നു. പരമ്പരാഗത വ്യവസായ മേഖലയിലും പുതിയകാലം ആവശ്യപ്പെടുന്ന മാറ്റങ്ങൾ വരുത്തി മുന്നോട്ടുപോകാൻ രണ്ടാം കയർ വ്യവസായ പുനഃസംഘടനക്ക് കഴിയുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ചരിത്രത്തിലാദ്യമായി ഗ്രാമപഞ്ചായത്തുകളുമായി 120 കോടിയുടെ കയർ ഭൂവസ്ത്രത്തിനാണ് ധാരണയായതെന്ന് കയർ-ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് പറഞ്ഞു. ഈ ലക്ഷ്യം കൈവരിക്കാൻ സംഘങ്ങളെ പ്രാപ്തമാക്കേണ്ടതുണ്ട്. 24 ലക്ഷം ചതുരശ്രയടി കയർ ഭൂവസ്ത്രമാണ് ആവശ്യമായി വരുക. നിലവിൽ സംഘങ്ങളിൽ ഇരിക്കുന്ന കയറിെൻറ ഒന്നരമടങ്ങും കൂടി ഉൽപാദിപ്പിക്കേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു. ഇതിനാവശ്യമായ ചകിരിയുടെ ഉൽപാദനത്തിന് സംഘങ്ങൾ നടപടി സ്വീകരിക്കുന്നതിനൊപ്പം സംഘങ്ങൾക്ക് പുറത്ത് ചകിരിയുണ്ടാക്കി വിൽക്കുന്ന സംവിധാനവും ഏർപ്പെടുത്തേണ്ടി വരും. ഈ വർഷം 120 കോടിക്കുള്ള ഭൂവസ്ത്രമാണ് ലക്ഷ്യമെങ്കിൽ അടുത്ത വർഷമത് 250 കോടിയും തുടർന്ന് 400 കോടിയുമാണ് ലക്ഷ്യം. കയർ ഭൂവസ്ത്ര വിതാനവുമായി ബന്ധപ്പെട്ട് ഓരോ സംഘങ്ങളെയും ഓരോ കൺസൾട്ടൻസി സ്ഥാപനമാക്കി മാറ്റുന്ന സാങ്കേതിക വികാസം ഈ മേഖലയിൽ കൊണ്ടുവരേണ്ടതുണ്ട്. ആദ്യ പുനഃസംഘടന നടന്ന 1969ലെ സാഹചര്യമല്ല ഇന്നുള്ളത്. സംഘങ്ങളുടെ കൂടി അഭിപ്രായം കേട്ടാവും പുനഃസംഘടന പ്രഖ്യാപിക്കുകയെന്ന് മന്ത്രി വ്യക്തമാക്കി. കയർ അെപക്സ് ബോഡി വൈസ് ചെയർമാൻ ആനത്തലവട്ടം ആനന്ദൻ സെമിനാറിൽ അധ്യക്ഷത വഹിച്ചു. സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ കയർ സംഘം പ്രതിനിധികൾ 11 ഗ്രൂപ്പായി തിരിഞ്ഞ് പിന്നീട് പുനഃസംഘടനയിൽ ഉന്നയിക്കേണ്ട പ്രശ്നങ്ങൾ ചർച്ച ചെയ്തു. കയർ വികസന ഡയറക്ടർ എൻ. പദ്മകുമാർ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.