ആലപ്പുഴ: ഏഴാം കയർ മേളയുടെ കൊടി താഴ്ന്നു. ഇ.എം.എസ് സ്റ്റേഡിയത്തിൽ നടന്ന മേള വലിയ ജനസഞ്ചയത്തിനാണ് സാക്ഷ്യംവഹിച്ചത്. കോടികൾ എല്ലാ വർഷവും കയർമേളക്ക് വേണ്ടി ചെലവഴിക്കാറുണ്ട്. എന്നാൽ, അടുക്കും ചിട്ടയോടും കൂടി അതിെൻറ ഒാരോ വിഭാഗത്തിലും ഉൗന്നൽ നൽകിയുള്ള കാര്യക്ഷമമായ പ്രവർത്തനം ഏഴാം കയർമേളക്ക് കഴിഞ്ഞു എന്നതാണ് ശ്രദ്ധേയം. ആലപ്പുഴ ജില്ലയിൽനിന്ന് മാത്രമല്ല, കയർ ഉൽപാദിപ്പിക്കുന്നതും അല്ലാത്തതുമായ ജില്ലകളിൽനിന്നുവരെ നിരവധി പേർ കയറിനെപ്പറ്റി മനസ്സിലാക്കാനും അതിെൻറ വികാസത്തിന് ആവശ്യമായ പദ്ധതികൾ പഠിക്കാനും എത്തി. കയറിെൻറ നാടായി വളർന്നുവരുന്ന തമിഴ്നാട്ടിൽനിന്നുവരെ ആളുകൾ വന്നു. വൈവിധ്യമാർന്ന വിഷയങ്ങളിൽ അധിഷ്ഠിതമായ സെമിനാറുകളും ശ്രദ്ധിക്കപ്പെട്ടു. കയറിെൻറ വാണിജ്യപരമായ വളർച്ച എങ്ങനെ സാധ്യമാക്കാം എന്നതായിരുന്നു പ്രധാനം. അതോടൊപ്പം നവീകരണവും ഉൽപന്നങ്ങളുടെ വൈവിധ്യവും സെമിനാർ വിഷയങ്ങളായി മാറി. കയർ മേളയുടെ പ്രധാനമായ ഗുണം ആലപ്പുഴയെ കയർ പൈതൃക നഗരത്തിെൻറ ഭാഗമാക്കാൻ പോകുന്നു എന്നതാണ്. നഗരത്തിൽ മുമ്പ് ആരംഭിച്ച് പിന്നീട് അടഞ്ഞുപോയ വൻകിട കയർ കമ്പനികൾ കയർ പൈതൃകത്തിെൻറ ഭാഗമായി മാറും. അതിനുവേണ്ടിയുള്ള നടപടികൾ കയറിെൻറ ചുമതലയുള്ള മന്ത്രി ടി.എം. തോമസ് െഎസക് പ്രഖ്യാപിച്ചുകഴിഞ്ഞു. അതോടൊപ്പം രണ്ടാം കയർ വ്യവസായ പുനഃസംഘടന എന്നതും കയർ മേളയുടെ നേട്ടമാണ്. കേരളത്തിൽ കയർ വ്യവസായം രക്ഷപ്പെടാൻ എന്തൊക്കെ വേണം എന്നത് ഗൗരവമായ ചർച്ചക്ക് വിധേയമായി. തെങ്ങിെൻറ മുരടിപ്പും തൊണ്ടിെൻറ അഭാവവും മറികടക്കാനുള്ള നടപടികൾ ഇനിയുണ്ടാകും. കയർ ഭൂവസ്ത്രത്തിെൻറ ആവശ്യം മനസ്സിലാക്കിയുള്ള പദ്ധതികളാണ് മറ്റൊന്ന്. ഇതോടൊപ്പം ആഭ്യന്തരവും വിദേശീയവുമായ കോടിക്കണക്കിന് രൂപയുടെ കരാറുകളും ഒപ്പുവെച്ചു. കയർമേഖലയെ ചലനാത്മകമാക്കാൻ അഞ്ചുദിവസത്തെ മേളകൊണ്ട് കഴിഞ്ഞു എന്ന സംതൃപ്തിയോടെയാണ് സംഘാടകർ മടങ്ങിയത്. യുവജന കമീഷൻ ജില്ല അദാലത് 13ന് ആലപ്പുഴ: സംസ്ഥാന യുവജന കമീഷൻ ചെയർപേഴ്സൻ ചിന്ത ജെറോമിെൻറ അധ്യക്ഷതയിൽ 13ന് ജില്ലയിൽ അദാലത് നടത്തും. രാവിലെ 11ന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിലാണ് പരിപാടി. 18നും 40 വയസിനും മധ്യേയുള്ളവരിൽനിന്ന് പരാതികളും നിർദേശങ്ങളും ക്ഷണിച്ചു. ഫോൺ: 0471 2308630.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.