കെ.ആർ.എൽ.സി.സി മിഷൻ കോൺഗ്രസ് കൺവെൻഷൻ -

പള്ളുരുത്തി: മിഷൻ കോൺഗ്രസ് ആൻഡ് ബി.സി.സി കൺവെൻഷൻ-2017 എന്ന പേരിൽ കെ.ആർ.എൽ.സി.സി പഠന ക്ലാസ് സംഘടിപ്പിച്ചു. കേരള റീജനൽ ലാറ്റിൻ കത്തോലിക് കമ്യൂണിറ്റിയുടെ നേതൃത്വത്തിൽ പള്ളുരുത്തി സ​െൻറ് തോമസ് മൂർ പള്ളിയിൽ നടന്ന പഠന ക്ലാസി​െൻറ ഉദ്ഘാടനം ഇന്ദോർ ബിഷപ് ചാക്കോ തോട്ടുമാരിക്കൽ നിർവഹിച്ചു. ഫാ. ആൻറണി കൊച്ചുകരിയിൽ അധ്യക്ഷത വഹിച്ചു. ഫാ. സാന്തപ്പൻ, ജോബ് ജൂഡ് എന്നിവർ ക്ലാസുകൾ നയിച്ചു. സഹവികാരി ജൽസൻ വേലശേരി സ്വാഗതവും ഇന്നസ​െൻറ് നെടുംപറമ്പിൽ നന്ദിയും പറഞ്ഞു. ചലച്ചിത്രഗാന മത്സരം മട്ടാഞ്ചേരി: കൊച്ചിൻ ഫൈൻ ആർട്സ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ അഖില കേരള ചലച്ചിത്രഗാന മത്സരം സംഘടിപ്പിക്കുന്നു. 14 ന് രാവിലെ ഒമ്പത് മുതൽ ഫോർട്ട്കൊച്ചി വെളി പള്ളത്ത് രാമൻ സാംസ്കാരിക കേന്ദ്രത്തിലാണ് മത്സരം. നാലുവിഭാഗങ്ങളിലായി എട്ടുമുതൽ 16വയസ്സുവരെയും 17 വയസ്സിന് മുകളിലുള്ളവർക്കുമായാണ് മത്സരം. പങ്കെടുക്കാൻ വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് മുമ്പ് പേര് രജിസ്റ്റർ ചെയ്യണം. ഗൗരി ലങ്കേഷ് വധം: പ്രതിഷേധ ചിത്രവര നടത്തി മട്ടാഞ്ചേരി: പനയപ്പള്ളി മൗലാന ആസാദ് സോഷ്യോ കൾചറൽ സ​െൻറർ ലൈബ്രറിയുടെ നേതൃത്വത്തിൽ ഗൗരി ലങ്കേഷ് വധത്തിൽ പ്രതിേഷധിച്ച് ചിത്രവര, ഫാഷിസ്റ്റ് വിരുദ്ധ കവിതാലാപനം എന്നിവ സംഘടിപ്പിച്ചു. ആസാദ് ഹാളിൽ നടന്ന ചടങ്ങ് സാമൂഹികപ്രവർത്തക ഡോ. മിനി പ്രിയ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡൻറ് കെ. ജെയ്നി അധ്യക്ഷത വഹിച്ചു. വിക്ടോറിയ, സൈനുദ്ദീൻ അമ്പലത്ത്, രതീഷ്, അക്ഷര രമേശ് എന്നിവർ ചിത്രങ്ങൾ വരച്ചു. കവികളായ ടോമി ചെട്ടിപറമ്പിൽ, സുൽഫത്ത് ബഷീർ, എം.എസ്. മന്മഥൻ എന്നിവർ കവിതാലാപനം നടത്തി. എൻ.കെ.എം. ഷരീഫ്, ഡോ.പി.എം. മുരളീധരൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.