പ്രസംഗ, പ്രബന്ധ മത്സരം നടത്തും

കൊച്ചി: കണയന്നൂർ സർക്കിൾ സഹകരണ യൂനിയൻ 64ാമത് അഖിലേന്ത്യ സഹകരണ വാരാഘോഷത്തോടനുബന്ധിച്ച് താലൂക്കിലെ സ്കൂൾ, കോളജ്തല വിദ്യാർഥികൾക്ക് . 13ന് രാവിലെ 10ന് എറണാകുളം ഗവ. ഗേൾസ് ഹൈസ്കൂൾ ഹാളിലാണ് പരിപാടി. പെങ്കടുക്കാൻ താൽപര്യമുള്ള വിദ്യാർഥികൾ എറണാകുളം പള്ളിമുക്കിലെ സഹകരണ സംഘം അസി. രജിസ്ട്രാർ ഒാഫിസുമായി നേരിേട്ടാ ഫോൺ മുഖേനയോ ബന്ധപ്പെട്ട് മത്സരദിവസം രാവിലെ ഒമ്പത് വെര രജിസ്റ്റർ ചെയ്യാവുന്നതാണ്. ചർച്ച സംഘടിപ്പിക്കും കൊച്ചി: ഇലക്ട്രിക്കൽ-ഇലക്ട്രോണിക്സ് നിർമാണ രംഗത്തെ പുതിയ രീതികളും നിലവിലുള്ള സാധ്യതകളും അവസരങ്ങളും എന്ന വിഷയത്തെക്കുറിച്ച് ടൈ കേരള ചർച്ച സംഘടിപ്പിക്കും. തിങ്കളാഴ്ച വൈകീട്ട് മൂന്ന് മുതൽ 5.30 വരെ എറണാകുളം െദാരൈസ്വാമി അയ്യർ റോഡിലെ ഹോട്ടൽ ഡ്യൂൺസിലാണ് ശിൽപശാല. വേവ്സ് ഇലക്ട്രോണിക്സ് സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ പി.െഎ. ചാക്കോയും ആർക്ക്മോഷൻ സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ ബിനു അഗസ്റ്റിനുമാണ് ചർച്ച നയിക്കുന്നത്. പെങ്കടുക്കാൻ താൽപര്യമുള്ളവർ വേദിയിലോ മുൻകൂട്ടി 0484-4015752 എന്ന നമ്പറിലോ info@tiekerala.org ഇ-മെയിൽ വിലാസത്തിലോ രജിസ്റ്റർ ചെയ്യണമെന്ന് ഭാരവാഹികൾ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.