ബി.ജെ.പി ഭീഷണിയായി നിൽക്കേണ്ടത് സി.പി.എമ്മിെൻറ ആവശ്യം ^ഷിബു ബേബി ജോൺ

ബി.ജെ.പി ഭീഷണിയായി നിൽക്കേണ്ടത് സി.പി.എമ്മി​െൻറ ആവശ്യം -ഷിബു ബേബി ജോൺ കൊച്ചി: ബി.ജെ.പി ഒരുഭീഷണിയായി കേരളത്തിൽ നിൽക്കേണ്ടത് സി.പി.എമ്മി​െൻറ ആവശ്യമാണെന്ന് ആർ.എസ്.പി കേന്ദ്ര കമ്മിറ്റി അംഗം ഷിബു ബേബി ജോൺ. ജില്ല യു.ഡി.എഫ് കമ്മിറ്റി സംഘടിപ്പിച്ച രാപകൽ സമരത്തി​െൻറ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലെങ്കിലും പിടിച്ചുനിൽക്കാൻ ന്യൂനപക്ഷ രാഷ്ട്രീയം ഉപയോഗിക്കുകയാണ് സി.പി.എം ചെയ്യുന്നത്. യു.ഡി.എഫ് ഭരണകാലത്ത് സംഘ്പരിവാറി​െൻറ ഒരുതേർവാഴ്ചയും സംസ്ഥാനത്ത് നടന്നിട്ടില്ല. സംസ്ഥാന താൽപര്യത്തിന് പിണറായി എന്താണാവശ്യപ്പെടുന്നതും മോദി എന്താണ് ചെയ്യുന്നതെന്നും അറിയാൻ ജനങ്ങൾക്ക് താൽപര്യമുെണ്ടന്നും അദ്ദേഹം പറഞ്ഞു. സാധാരണക്കാര‍​െൻറ വീട്ടിൽനിന്ന് ഇനി ഒരുകുട്ടിപോലും മെഡിക്കൽ കോളജി​െൻറ പടികയറില്ലെന്ന് പിണറായി ഉറപ്പിച്ചെന്നും മദ്യമുതലാളിമാർ ഇരിക്കാൻ പറഞ്ഞാൽ കിടക്കുന്ന സർക്കാറാണ് കേരളത്തിലുള്ളതെന്നും ഷിബു ബേബി ജോൺ പറഞ്ഞു. ഡി.സി.സി പ്രസിഡൻറ് ടി.ജെ. വിനോദ് അധ്യക്ഷത വഹിച്ചു. രാപകൽ സമരത്തിൽ മുഴുവൻ സമയത്തും പങ്കെടുത്ത വി.എം. സുധീരൻ, എൻ. വേണുഗോപാൽ, വി.ജെ. പൗലോസ്, എം.എൽ.എമാരായ വി.ഡി. സതീശൻ, വി.പി. സജീന്ദ്രൻ, റോജി എം. ജോൺ, യു.ഡി.എഫ് നേതാക്കളായ എം.ഒ. ജോൺ, വിൻസൻറ് ജോസഫ്, വൈ.എസ്.എം അഹമ്മദ്, എസ്. റെജി കുമാർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.