കുഴികള്‍ അടക്കുന്നില്ല; അപകടങ്ങള്‍ തുടർക്കഥ

ആലുവ: റോഡുകളിലും പാതയോരങ്ങളിലും അറ്റകുറ്റപ്പണിക്ക് എടുക്കുന്ന കുഴികളും ചാലുകളും അടക്കാത്തത് അപകടങ്ങള്‍ക്കിടയാക്കുന്നു. മെട്രോ നിർമാണപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ദേശീയപാത കമ്പനിപ്പടിയിലാണ് ഇത്തരത്തില്‍ അപകടങ്ങള്‍ പതിവായിരിക്കുന്നത്. കുടിവെള്ള പൈപ്പിടാന്‍ ദേശീയപാതയെ ബന്ധിപ്പിക്കുന്ന എടമുള റോഡിന് കുറുകെ ചാൽ കീറിയിരുന്നു. ഇത് പൈപ്പ് സ്‌ഥാപിച്ച് മൂടി. എന്നാല്‍, റോഡ് നിരപ്പിലല്ല മൂടിയത്. പലഭാഗത്തും മണ്ണും കല്ലും തള്ളിനിൽക്കുന്നു. ഇരുചക്ര വാഹനങ്ങള്‍ ഇവിടെ അപകടത്തിൽപെടുന്നത് പതിവാണ്. കഴിഞ്ഞദിവസം ഗുഡ്‌സ് ഓട്ടോ മറിഞ്ഞിരുന്നു. ഉയരം കുറഞ്ഞ കാറുകളുടെ അടിഭാഗം തട്ടുന്നു. ഇത്തരത്തില്‍ വാഹനങ്ങളുടെ ബംബറുകൾ ഉൾപ്പെടെ കേടാകുന്നതായും യാത്രക്കാർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.