അധ്യാപക നിയമനം

മൂവാറ്റുപുഴ: നിര്‍മല കോളജില്‍ ഇംഗ്ലീഷ് വിഭാഗത്തില്‍ െഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. ഉദ്യോഗാര്‍ഥികള്‍ ഒക്‌ടോബര്‍ 12-ന് മുമ്പ് കോളജില്‍ അപേക്ഷ സമര്‍പ്പിക്കണം. വാർഷിക പൊതുയോഗം മൂവാറ്റുപുഴ: സര്‍വിസ് സഹകരണ ബാങ്കി​െൻറ വാര്‍ഷിക പൊതുയോഗവും വിദ്യാഭ്യാസ പുരസ്‌കാര വിതരണവും നടത്തി. പ്രസിഡൻറ് മുഹമ്മദ് പനക്കൽ അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ബോര്‍ഡ് മെംബര്‍മാരായ അഡ്വ. പി.എം. റഫീഖ്, മുഹമ്മദ് റഫീഖ്, കെ.കെ. നൗഷാദ്, ടി.എച്ച്. റിഷാദ്, പി.പി. അനസ്, സി.കെ. ശിവന്‍, ഷൈല ഷാജി, സുഹറ സലീം, പി.എം. സലീം എന്നിവർ സംസാരിച്ചു. ൈതക്വാൻഡോ ചാമ്പ്യന്‍ഷിപ് മൂവാറ്റുപുഴ: നിര്‍മല കോളജിൽ നടന്ന എം.ജി സര്‍വകലാശാല ൈതക്വാൻഡോ ചാമ്പ്യന്‍ഷിപ്പില്‍ വനിത വിഭാഗത്തില്‍ എം.ഇ.എസ് മാറമ്പിള്ളി ഒന്നാം സ്ഥാനത്തെത്തി. അസംപ്ഷന്‍ കോളജ് ചങ്ങനാശ്ശേരി രണ്ടാം സ്ഥാനവും ബി.പി.സി കോളജ് പിറവം മൂന്നാം സ്ഥാനവും അല്‍ഫോന്‍സ കോളജ് പാലാ നാലാം സ്ഥാനവും കരസ്ഥമാക്കി. പുരുഷ വിഭാഗത്തില്‍ ബി.പി.സി കോളജ് പിറവം ഒന്നാം സ്ഥാനവും സ​െൻറ് തോമസ് പാലാ രണ്ടാം സ്ഥാനവും നിര്‍മല കോളജ് മൂവാറ്റുപുഴ മൂന്നാം സ്ഥാനവും പാവനാത്മ കോളജ് മുരിക്കാശ്ശേരി നാലാം സ്ഥാനവും കരസ്ഥമാക്കി. വിജയികള്‍ക്ക് നിര്‍മല കോളജ് പ്രിന്‍സിപ്പല്‍ ഡോ. ടി.എം. ജോസഫ്, ന്യൂമാന്‍ കോളജ് പ്രിന്‍സിപ്പല്‍ ഫാ. ഡോ. വിന്‍സ​െൻറ് നെടുങ്ങാട്ട്, ബര്‍സാര്‍ ഫാ. ജെസ്റ്റിന്‍ കണ്ണാടന്‍, വൈസ് പ്രിന്‍സിപ്പല്‍ പ്രഫ. ജോസ് കാരികുന്നേല്‍, കായിക വകുപ്പ് മേധാവി ഡോ. ജെ. സന്തോഷ്, പ്രഫ. എബിന്‍ വില്‍സൻ എന്നിവര്‍ ട്രോഫികള്‍ വിതരണം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.