പാർട്ടിയിൽ സ്​ത്രീപ്രാതിനിധ്യം വർധിപ്പിക്കാനുള്ള സി.പി.എം ശ്രമം വിഫലം; യുവാക്കളും കുറവ്​

കൊച്ചി: പാർട്ടിയിൽ സ്ത്രീ പ്രാതിനിധ്യം വർധിപ്പിക്കാനുള്ള സി.പി.എം ശ്രമം വിഫലം. കൂടുതൽ യുവാക്കളെ പാർട്ടിയിലേക്ക് അടുപ്പിക്കണമെന്ന നിർദേശത്തി​െൻറ ഗതിയും ഇതുതന്നെ. ബ്രാഞ്ച് കമ്മിറ്റികളുടെ പ്രവർത്തനം അവലോകനം ചെയ്ത് പാർട്ടിയുടെ എറണാകുളം ജില്ല സെക്രട്ടറി തയാറാക്കിയ റിപ്പോർട്ടിൽ വീഴ്ചകൾ തുറന്നു സമ്മതിക്കുന്നുണ്ട്. തിരുത്തൽ നടപടികൾ ഏറ്റെടുക്കേണ്ടതി​െൻറ അനിവാര്യതയും അണികളെ ഒാർമപ്പെടുത്തുന്നു. 2015ൽ എറണാകുളത്തെ പാർട്ടിയിൽ ആകെ ഉണ്ടായിരുന്നത് 4020 സ്ത്രീകളാണ്. ആകെ പാർട്ടി അംഗങ്ങളുടെ 12.34 ശതമാനമായിരുന്നു ഇത്. 2016ൽ അത് 4681 ആയി 13 ശതമാനമായി. പ്രാതിനിധ്യം വർധിപ്പിക്കാനുള്ള നടപടികൾ ഗൗരവമായി ഏറ്റെടുക്കണമെന്ന് നിർദേശമുണ്ടായിട്ടും 2017ൽ 5244 സ്ത്രീകൾ മാത്രമാണ് പാർട്ടിയിൽ ഉള്ളതെന്ന് റിപ്പോർട്ടിൽ പറയുന്നു. 13.86 ശതമാനമാണ് ഇത്. ജില്ലയില 282 ബ്രാഞ്ചിൽ ഒരു സ്ത്രീപോലും ഇല്ല. ആശ, കുടുംബശ്രീ, തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾ തുടങ്ങിയവരെ ഉൾപ്പെടുത്തി അനുഭാവി ഗ്രൂപ് രൂപവത്കരിക്കണമെന്നതടക്കമുള്ള നിർദേശങ്ങൾ നേതൃത്വം നൽകിയിരുന്നതാണ്. എന്നാൽ, ഇതുകൊണ്ടൊന്നും മുന്നേറ്റം ഉണ്ടാക്കാൻ കഴിഞ്ഞില്ല. ഇതിെനക്കാൾ ഗൗരവതരമാണ് 25 വയസ്സിൽ കുറവുള്ള അംഗങ്ങളുടെ കുറവെന്നും റിപ്പോർട്ടിൽ പറയുന്നു. 2015ൽ യുവാക്കൾ 4.11 ശതമാനം മാത്രമായിരുന്നു. 2016ൽ അത് 6.31 ശതമാനമായി. 2017ൽ എത്തിയപ്പോൾ 7.66 ശതമാനമായി വർധിപ്പിക്കാൻ മാത്രമേ കഴിഞ്ഞിട്ടുള്ളൂ. ആകെയുള്ളത് 2987 യുവാക്കളാണ്. ചെറുപ്പക്കാരെ പാർട്ടിയിലേക്ക് അടുപ്പിക്കുന്നതിനോട് ഒരു വിഭാഗം സഖാക്കൾ മുഖം തിരിച്ചുനിൽക്കുെന്നന്നും റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നുണ്ട്. കണ്ണൂർ ഒഴികെ മറ്റ് ജില്ലകളിലെല്ലാം ഇതുതന്നെയാണ് സ്ഥിതി. ആർ. അശോകൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.