ഫോര്‍ട്ട്കൊച്ചി കുട്ടികളുടെ പാര്‍ക്ക് ശോച്യാവസ്ഥയില്‍

പാർക്ക് സന്ദർശിക്കാനെത്തുന്ന കുട്ടികളെ കാത്തിരിക്കുന്നത് തകര്‍ന്ന കളിക്കോപ്പുകളും വെള്ളക്കെട്ടും മട്ടാഞ്ചേരി: ജവഹർലാൽ നെഹ്റുവി​െൻറ പേരിലുള്ള . കളിക്കോപ്പുകളെല്ലാം തകര്‍ന്ന് മോശമായ അവസ്ഥയിലാണ്. പൊട്ടിപ്പൊളിഞ്ഞ കളിക്കോപ്പുകളില്‍ തട്ടി കുട്ടികള്‍ക്ക് പരിക്കേല്‍ക്കുന്നത് നിത്യസംഭവമാണ്. ഫോര്‍ട്ട്കൊച്ചിയിലെ ടൂറിസം കേന്ദ്രത്തോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന പാർക്ക് തെരുവുനായ്ക്കൾ താവളമാക്കിയിരിക്കുകയാണ്. ഒഴിവുദിനങ്ങളില്‍ കുട്ടികള്‍ക്ക് വിനോദത്തിന് പോകാന്‍ ഇപ്പോള്‍ മട്ടാഞ്ചേരി, ഫോര്‍ട്ട്കൊച്ചി മേഖലയില്‍ ഇടമില്ലാത്ത അവസ്ഥയാണ്. മഴ പെയ്താല്‍ പാർക്കിൽ വെള്ളം കെട്ടിനിൽക്കാൻ തുടങ്ങും. പാര്‍ക്ക് നവീകരണത്തിന് ലക്ഷങ്ങള്‍ ചെലവഴിക്കുന്നുണ്ടെന്ന് പറയുമ്പോഴും പ്രത്യേകിച്ച് മാറ്റമൊന്നുമില്ല. പാര്‍ക്കിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിന് ഡ്രയിനേജ് സംവിധാനം നിർമിച്ചെങ്കിലും വെള്ളം ഇപ്പോഴും പാര്‍ക്കില്‍ തന്നെ കെട്ടിക്കിടക്കുകയാണ്. കുട്ടികളുടെ പാര്‍ക്ക് നവീകരിക്കേണ്ട ഉത്തരവാദിത്തം നഗരസഭക്കാണെങ്കിലും തിരിഞ്ഞുപോലും നോക്കുന്നിെല്ലന്ന് ആക്ഷേപമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.