ബാങ്ക് കവലയിലെ കാന നന്നാക്കണമെന്ന് മനുഷ്യാവകാശ കമീഷൻ

കൊച്ചി: ആലുവ ബാങ്ക് കവലയിലെ കാന അറ്റകുറ്റപ്പണികൾ ചെയ്ത് മാലിന്യം സുഗമമായി ഒഴുകാൻ സാഹചര്യമൊരുക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ പൊതുമരാമത്ത് വകുപ്പിന് നിർദേശം നൽകി. ബാങ്ക് കവലയിലെ മാലിന്യസംസ്കരണവും ശുചീകരണവും നടത്തുന്നതോടൊപ്പം കൊതുക് നശീകരണ നടപടികളും സ്വീകരിക്കണമെന്ന് ആക്ടിങ് അധ്യക്ഷൻ പി. മോഹനദാസ് നഗരസഭ സെക്രട്ടറിക്ക് നിർദേശം നൽകി. വെള്ളക്കെട്ടുള്ള ഭാഗത്ത് കൊതുകുനിവാരണത്തിന് മരുന്നടിക്കണമെന്നും നിർദേശിച്ചു. പൊതുപ്രവർത്തകനായ സാബു പരിയാരത്ത് സമർപ്പിച്ച പരാതിയിലാണ് നടപടി. കമീഷൻ നഗരസഭ സെക്രട്ടറിയിൽനിന്ന് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ബാങ്ക് കവലയിലെ വെള്ളക്കെട്ട് മാറ്റാൻ കാനയുടെ സ്ലാബ് നീക്കി മണ്ണ് കോരിമാറ്റിയതായി റിപ്പോർട്ടിൽ പറ‍യുന്നു. മാലിന്യം നീക്കാൻ ചില സ്ഥലങ്ങളിൽ എക്സ്കവേറ്റർ ഉപയോഗിച്ചു. ഇതിനിെട കാനയുടെ ചില ഭാഗങ്ങൾ തകർന്നതിനെത്തുടർന്ന് പൊതുമരാമത്ത് വകുപ്പി​െൻറ ശ്രദ്ധയിൽപെടുത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു. അജൈവ മാലിന്യം സംസ്കരിക്കാൻ നഗരസഭക്ക് സംവിധാനമില്ല. ൈജവമാലിന്യം ബ്രഹ്മപുരം പ്ലാൻറിൽ എത്തിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.