പള്ളുരുത്തി: തോപ്പുംപടി വാലുമ്മലിൽ പ്രവർത്തിക്കുന്ന അമൃത സ്പെഷൽ സ്കൂളിെൻറ ചുറ്റുമതിൽ സാമൂഹിക വിരുദ്ധർ തകർത്തു. ബുധനാഴ്ച വൈകീട്ടോടെ സ്കൂളിലേക്ക് സംഘം ചേർന്നെത്തിയവർ പുതുതായി കെട്ടിയ കോൺക്രീറ്റ് മതിലിെൻറ ഭാഗങ്ങൾ അടിച്ചു തകർക്കുകയായിരുന്നു. നഗരസഭാംഗത്തിെൻറ ഭർത്താവിെൻറ നേതൃത്വത്തിലാണ് അക്രമിസംഘമെത്തിയതെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. ഒരു വർഷം മുമ്പാണ് മഠത്തിെൻറ നേതൃത്വത്തിൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചത്. സ്കൂളിന് ചുറ്റുമതിൽ ഇല്ലാത്തതിനാൽ കുട്ടികൾ തിരക്കുള്ള റോഡിലേക്ക് ഇറങ്ങി അപകടം പതിവായിരിക്കുകയാണെന്ന് സ്കൂൾ അധികൃതർ പറഞ്ഞു. ഇതിനെ തുടർന്ന് നിർമിച്ച മതിലാണ് അക്രമികൾ തകർത്തത്. നൂറിലധികം ഭിന്നശേഷിക്കാരായ കുട്ടികൾ പഠിക്കുന്ന സ്ഥാപനമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.