കൊച്ചി: കൊച്ചി സർവകലാശാലയിലെ സ്കൂൾ ഓഫ് എൻജിനീയറിങ്ങും ഐ.ഇ.ഇ.ഇ കുസാറ്റ് സ്റ്റുഡൻറ് ബ്യൂറോയും സംയുക്തമായി പ്ലസ് ടു വിദ്യാർഥികൾക്ക് എൻജിനീയറിങ് പഠന ബോധവത്കരണ ശിൽപശാല സംഘടിപ്പിക്കും. ശനിയാഴ്ച രാവിലെ 8.30ന് എസ്.ഒ.ഇയിലെ ന്യൂ ലാബ് ബ്ലോക്കിലാണ് പരിപാടി. രക്ഷിതാക്കൾക്കും പങ്കെടുക്കാം. രജിസ്േട്രഷൻ ഫീസ് 100 രൂപ. ഫോൺ: 8547015950/ 9745182001. ഐ.ബി.പി.എസ് പരീക്ഷ പരിശീലനം കൊച്ചി: കൊച്ചി സർവകലാശാല എംപ്ലോയ്മെൻറ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ ഐ.ബി.പി.എസ് പരീക്ഷക്ക് തയാറെടുക്കുന്നവർക്ക് സൗജന്യ പരിശീലനം നൽകും. ഫോൺ: 0484- 2576756. കിറ്റ്‌കോക്ക് മാനേജ്മെൻറ് സ്‌കില്‍ കൗണ്‍സില്‍ അംഗീകാരം കൊച്ചി: നാഷനല്‍ സ്‌കില്‍ ഡെവലപ്മെൻറ് കോര്‍പറേഷെൻറ കീഴിെല മാനേജ്മെൻറ് ആന്‍ഡ് ഒണ്‍ട്രപ്രണര്‍ഷിപ് ആന്‍ഡ് പ്രഫഷനല്‍ സ്‌കില്‍സ് കൗണ്‍സിലിെൻറ (എം.ഇ.പി.എസ്.സി) അംഗീകാരമുള്ള വിവിധ തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ക്ക് പരിശീലനം നല്‍കാന്‍ പൊതുമേഖല കണ്‍സൽട്ടന്‍സി സ്ഥാപനമായ കിറ്റ്‌കോക്ക് അനുമതി ലഭിച്ചു. ഇതുപ്രകാരം അടിസ്ഥാന പരിശീലന സൗകര്യങ്ങളുള്ള സ്ഥാപനങ്ങള്‍ക്ക് ഈ കോഴ്‌സുകള്‍ നടത്താന്‍ അവസരമുണ്ടാകും. വിവരങ്ങള്‍ക്ക് www.kitcoplacementpark.in സന്ദര്‍ശിക്കുക. ഫോണ്‍: 9447425173.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.