കൊച്ചി: ദേശീയ ബാലതരംഗം ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന 17ാം ശലഭമേളയുടെ വിജയത്തിന് രൂപവത്കരിച്ച സ്വാഗതസംഘം ഹൈബി ഇൗഡൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ല ചെയർമാൻ കെ.വി. ജോൺസൺ അധ്യക്ഷത വഹിച്ചു. മുഖ്യരക്ഷാധികാരികളായി ഹൈബി ഇൗഡൻ എം.എൽ.എ, ഡെപ്യൂട്ടി മേയർ ടി.ജെ. വിനോദ്, കാർട്ടൂണിസ്റ്റ് യേശുദാസൻ, രഞ്ജി പണിക്കർ, ഡോ. സഹീറ തങ്ങൾ എന്നിവരെ തെരഞ്ഞെടുത്തു. അബ്ദുൽ മജീദ് പറക്കാടൻ ചെയർമാനും കെ.വി. ജോൺസൺ ജനറൽ കൺവീനറുമായും 101അംഗ കമ്മിറ്റി രൂപവത്കരിച്ചു. എം.പി. ശശിധരനാണ് ചീഫ് കോഒാഡിനേറ്റർ. കെ.എസ്.ടി.യു കൺവെൻഷൻ കൊച്ചി: കേരള സ്വതന്ത്ര്യ തൊഴിലാളി യൂനിയൻ പ്രവർത്തക കൺവെൻഷൻ പ്രസിഡൻറ് സെബാസ്റ്റ്യൻ പാലക്കത്തറ ഉദ്ഘാടനം ചെയ്തു. നിർമാണ തൊഴിലാളി ക്ഷേമനിധി ബോർഡിൽ ആവശ്യത്തിന് ജീവനക്കാർ ഇല്ലാത്തതിനാൽ ആനുകൂല്യ വിതരണം മുടങ്ങിയിരിക്കുകയാണ്. വിഷയത്തിൽ സംസ്ഥാന സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കൺവെൻഷൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മുൻ സർക്കാറിെൻറ പട്ടയരേഖയുള്ളവർക്ക് ഭൂമി ലഭ്യമാക്കാൻ മുഖ്യമന്ത്രി അടിയന്തര നടപടി സ്വീകരിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.