കൊച്ചി: ലഹരിമുക്ത കാമ്പസ് അനന്യം-2017 പദ്ധതിയുമായി എം.ഇ.എസ് ലഹരി വസ്തുക്കള്‍, ഇൻറര്‍നെറ്റ് ഗെയിമുകള്‍ തുടങ്ങിയവക്ക് അടിപ്പെടുന്നതുള്‍പ്പെടെയുള്ള ദൂഷ്യങ്ങളില്‍നിന്ന് വിദ്യാര്‍ഥികളെയും യുവാക്കെളയും പിന്തിരിപ്പിക്കുകയാണ് ലക്ഷ്യം. എം.ഇ.എസ് യൂത്ത് വിങ് ജില്ല കമ്മിറ്റിയാണ് കാമ്പയിന്‍ സംഘടിപ്പിക്കുക. പരിപാടിയുടെ ആദ്യപടിയായി മാറമ്പിള്ളി എം.ഇ.എസ് കോളജില്‍ ആറിന് സെമിനാർ സംഘടിപ്പിക്കും. ആറിന് രാവിലെ 9.30ന് എക്‌സൈസ് കമീഷണര്‍ ഋഷിരാജ് സിങ് ഉദ്ഘാടനം ചെയ്യും. ഡോ. ജിമ്മി മാത്യു 'ലഹരി വസ്തുക്കളുടെ ഉപയോഗവും മാനസികാരോഗ്യവും' വിഷയത്തില്‍ ക്ലാസ് നയിക്കും. പ്രചാരണത്തിെൻറ ഭാഗമായി പോസ്‌റ്റര്‍, ഫോട്ടോഗ്രാഫി, പ്രബന്ധ രചന മത്സരങ്ങള്‍ സംഘടിപ്പിക്കും. എം.ഇ.എസ് ജില്ല പ്രസിഡൻറ് ടി.എം. സക്കീര്‍ ഹുസൈന്‍, യൂത്ത് വിങ്ങ് സംസ്‌ഥാന പ്രസിഡൻറ് ജബ്ബാര്‍ ജലാല്‍, ജില്ല പ്രസിഡൻറ് ഷിബു അലിയാര്‍, സെക്രട്ടറി ഡോ. അന്‍വര്‍ ഹസന്‍ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.