അണ്ടർ 17 ലോകകപ്പ്: സ്​റ്റേഡിയത്തിൽ കനത്ത സുരക്ഷക്രമീകരണം

കൊച്ചി: അണ്ടര്‍- 17 ലോകകപ്പ് മത്സരവേദിയായ കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ കനത്ത സുരക്ഷക്രമീകരണങ്ങളുമായി പൊലീസ്. മത്സര ദിവസം വൈകീട്ട് മൂന്നുമുതല്‍ സ്റ്റേഡിയത്തിലേക്ക് പ്രവേശനം അനുവദിക്കും. ടിക്കറ്റുള്ളവര്‍ക്ക് മാത്രമായിരിക്കും സ്റ്റേഡിയം സര്‍ക്കിള്‍ റോഡിലേക്ക് പ്രവേശനമുണ്ടാവുക. റോഡുകളില്‍ ടീമുകളുടെ വാഹനങ്ങളല്ലാതെ മറ്റു വാഹനങ്ങള്‍ക്കൊന്നും പ്രവേശനമുണ്ടാവില്ലെന്ന് ജില്ല പൊലീസ് മേധാവി എം.പി. ദിനേശ് അറിയിച്ചു. അത്യാവശ്യ മരുന്നുകള്‍, പഴ്‌സ്, കുട്ടികളുടെ പാൽക്കുപ്പി, സ്ത്രീകളുടെ ചെറിയ വാനിറ്റി ബാഗുകള്‍ എന്നിവ മാത്രമേ സ്റ്റേഡിയത്തിനകത്തേക്ക് അനുവദിക്കൂ. കുപ്പിവെള്ളം, ഭക്ഷണ പാക്കറ്റ്, കമ്പ്, നാസിക്‌ഡോല്‍, ഹെല്‍മറ്റ്, ബാഗുകള്‍ തുടങ്ങിയവ അനുവദിക്കില്ല. കുടിവെള്ളം, ഭക്ഷണം എന്നിവ സ്റ്റേഡിയത്തിനകത്ത് വാങ്ങാം. പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാനുള്ള സൗകര്യങ്ങളും ക്രമീകരിച്ചിട്ടുണ്ട്. ഒരിക്കല്‍ പ്രവേശിച്ചാൽ മത്സരം അവസാനിക്കുന്നതിന് മുമ്പ് പുറത്തുപോകാൻ അനുവദിക്കുമെങ്കിലും തിരികെ വീണ്ടും പ്രവേശനം അനുവദിക്കിെല്ലന്നും കമീഷണര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.