അഭിഭാഷക​െൻറ വീടിനുനേരെ ആക്രമണം: സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിക്കും

ആലുവ: അഭിഭാഷക​െൻറ വീടിനുനേരെ നടന്ന ആക്രമണത്തിൽ അന്വേഷണം തുടങ്ങി. സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിക്കും. നടൻ ദിലീപി‍​െൻറ ഉടമസ്‌ഥതയിെല ചാലക്കുടി ഡി സിനിമാസിനെതിരെ പരാതി നൽകിയ ദിലീപി‍​െൻറ മുൻകാല സുഹൃത്തുകൂടിയായ അഭിഭാഷകൻ കെ.സി. സന്തോഷി‍​െൻറ ആലുവ പറവൂർ കവലയിലെ വീടിനുനേരെയാണ് ചൊവ്വാഴ്ച രാത്രി പേത്താടെ ആക്രമണമുണ്ടായത്. കാറിലെത്തിയ രണ്ടുപേർ ദേശീയപാതയോരത്തെ വീട്ടിലേക്ക് കെല്ലറിയുകയായിരുന്നു. ശബ്ദം കേട്ട് സന്തോഷ് പുറത്തിറങ്ങിയപ്പോൾ വലിയ നാടൻ ഗുണ്ടുകൾ എറിഞ്ഞു. ബോംബ് പൊട്ടുന്ന രീതിയിലാണ് ഇവ പൊട്ടിയത്. ഇതോടെ സന്തോഷ് വീട്ടിനകത്ത് കയറി. ഗേറ്റിന് സമീപത്തുനിന്ന് വീട്ടിലേക്ക് നാടൻ ഗുണ്ടും കല്ലും എറിഞ്ഞവർ നിമിഷങ്ങൾക്കകം രക്ഷപ്പെട്ടു. സംഭവം അറിഞ്ഞ് രാത്രിതന്നെ പൊലീസ് വീട്ടിലെത്തി അന്വേഷണം ആരംഭിച്ചിരുന്നു. ആക്രമികൾ എത്തിയത് കറുത്ത കാറിലാണെന്നാണ് സന്തോഷ് ആലുവ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. റോഡിന് എതിർവശത്താണ് കാർ പാർക്ക് ചെയ്തിരുന്നത്. സമീപ സ്‌ഥാപനത്തിലെ സി.സി ടി.വി ദൃശ്യങ്ങളാണ് പൊലീസ് പരിശോധിക്കുന്നത്. കൺട്രോൾ റൂമിലെ കാമറകളും പരിശോധിക്കും. കല്ലേറിൽ ബൈക്കിന് കേടുപറ്റിയിട്ടുണ്ട്. റിയൽ എസ്റ്റേറ്റ് ഇടപാടിൽ ദിലീപും സന്തോഷും ഒരുമിച്ച് പ്രവർത്തിച്ചിരുന്നതായാണ് വിവരം. പിന്നീട് ഇവർ തമ്മിൽ തെറ്റി. അറസ്‌റ്റിലായതോടെ ദിലീപിനെതിരെ സന്തോഷ് കൂടുതൽ ആരോപണങ്ങൾ ഉന്നയിക്കുകയും ഡി സിനിമാസ് കേസ് കുത്തിപ്പൊക്കുകയും ചെയ്തിരുന്നു. ഇതിൽ ദിലീപ് അനുകൂലികൾ പ്രകോപിതരായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.