മട്ടാഞ്ചേരി: ബിഹാറിലെ മധുബനി ജില്ലയിലെ വീട്ടമ്മമാരുടെ കലയായ ആരംഭിച്ചു. മട്ടാഞ്ചേരി ടി.ഡി ഹൈസ്കൂളിലെ വിദ്യാർഥികൾ വരച്ച നൂറിലേറെ ചിത്രങ്ങളുടെ പ്രദർശനമാണ് സ്കൂൾ ഹാളിൽ ഒരുക്കിയിരിക്കുന്നത്. മധുബനി പെയിൻറിങ് അധ്യാപകരും ബിഹാർ സ്വദേശികളുമായ അംബികാദേവി, അനുവി എന്നിവർ വിദ്യാർഥികൾക്കായി ചിത്രകലാ പഠനക്യാമ്പ് സംഘടിപ്പിച്ചിരുന്നു. ക്യാമ്പിൽ പങ്കെടുത്ത നാൽപതോളം കുട്ടികളാണ് മധുബനി ചിത്രങ്ങൾ വരച്ചത്. കൃത്രിമമായ ചേരുവകൾ ഇല്ലാതെ മൈലാഞ്ചി, പച്ചിലകൾ, വിളക്ക് മഷി എന്നിവകൊണ്ടാണ് നിറങ്ങൾ തയാറാക്കിയത്. കൗൺസിലർ ബിന്ദു ലെവിൻ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക സരള ഡി. പ്രഭു അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡൻറ് ദിനേശ് ഷേണായി, അധ്യാപകൻ ദിനേശ് ജി. പൈ എന്നിവർ സംസാരിച്ചു. സൗജന്യ മെഡിക്കൽ ക്യാമ്പ് കൊച്ചി: എറണാകുളം പോൾസ് ആശുപത്രിയുടെ ആഭിമുഖ്യത്തിൽ സൗജന്യ ഗൈനക്കോളജി പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു. വെള്ളിയാഴ്ച കലൂർ കടവന്ത്ര റോഡിലുള്ള പോൾസ് ആശുപത്രിയിൽ രാവിലെ 10 മുതലാണ് പരിശോധന. ഗർഭാശയമുഴ നീക്കംചെയ്യൽ, യൂട്രസ് സംബന്ധമായ രോഗങ്ങൾ, അണ്ഡാശയത്തിലെ നീർക്കെട്ട്, കഴുത്തിലെ അർബുദം, മൂത്രസംബന്ധമായ അസുഖങ്ങൾ, ഗർഭപാത്രം നീക്കൽ എന്നിവയുമായി ബന്ധപ്പെട്ടാണ് പരിശോധന. ഫോൺ: 0484 2344446, 9946377088.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.