മണ്ണഞ്ചേരി: ഒാടിക്കൊണ്ടിരുന്ന സ്കൂട്ടറിന് തീ പിടിച്ചു. സ്കൂട്ടർ ഒാടിച്ചിരുന്ന അമ്പനാകുളങ്ങര ആനക്കുന്നേൽ നാസർ (48) പരിക്കില്ലാതെ രക്ഷപ്പെട്ടു. ചൊവ്വാഴ്ച വൈകീട്ട് 7.30 ഒാടെ മണ്ണഞ്ചേരി അടിവാരം ജങ്ഷനിലായിരുന്നു അപകടം. തീ കണ്ട ഉടൻ നാസർ ചാടി ഇറങ്ങി. സമീപത്ത് കട നടത്തുന്ന കെ. മുജീബ്, നഹാസ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്. വെള്ളമൊഴിച്ചിട്ടും തീ അണയാതെ വന്നപ്പോൾ ഫയർഫോഴ്സും പൊലീസും എത്തി അടിയന്തര നടപടി സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.