അങ്കമാലി: ചാലക്കുടിയില്‍ റിയല്‍ എസ്റ്റേറ്റ് ബ്രോക്കർ രാജീവ് കൊലചെയ്യപ്പെട്ട സംഭവത്തിൽ ആരോപണവിധേയനായ അഭിഭാഷകൻ സി.പി. ഉദയഭാനുവിനെതിരെ തെളിവായി രാജീവിെൻറ വീട്ടിലെ സി.സി ടി.വി ദൃശ്യങ്ങൾ. അങ്കമാലി നായത്തോടുള്ള രാജീവിെൻറ വീട്ടിലെ സി.സി ടി.വി ദൃശ്യങ്ങളാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പരിശോധിച്ചത്. രാജീവിെൻറ മകന്‍ അഖില്‍ വസ്തു വില്‍പന സംബന്ധിച്ച ചില രേഖകളും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. മൊബൈല്‍ ഫോണിലൂടെ ഭീഷണിപ്പെടുത്തിയതിെൻറ ശബ്ദരേഖയും ഭീഷണിസ്വരത്തിലുള്ള കത്തുകളും രഹസ്യസ്വഭാവമുള്ള മറ്റ് പല തെളിവും അഖിലും കുടുംബാംഗങ്ങളും ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയിട്ടുണ്ട്. അഞ്ചുമാസം മുമ്പാണ് അഭിഭാഷകനുമായി തർക്കം തുടങ്ങിയത്. ഇതിനുശേഷം രാജീവ് അസ്വസ്ഥനായിരുെന്നന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇതിനിടെയാണ് വിസിറ്റിങ് വിസയില്‍ ദുൈബക്ക് പോവുകയാണെന്നുപറഞ്ഞ് രാജീവ് ചാലക്കുടി പരിയാരത്ത് ജാതിത്തോട്ടം പാട്ടത്തിനെടുത്ത് താമസം തുടങ്ങിയത്. അഖില്‍ ഒപ്പം വരുന്നത് ഒഴിവാക്കുന്നതിന് വേണ്ടിയായിരുന്നത്രെ ദുൈബയില്‍ പോവുകയാണെന്ന് കളവ് പറഞ്ഞത്. രാജീവ് പരിയാരത്തേക്ക് പോയശേഷം സാമ്പത്തിക ഇടപാടുകളും ബിസിനസ് കാര്യങ്ങളും അഖിലായിരുന്നു നോക്കിയിരുന്നത്. രാജീവ് പോയ ശേഷം വീടുമായി ബന്ധപ്പെട്ടിരുന്നില്ല. ഫോണ്‍ അറ്റന്‍ഡ് ചെയ്തതുമില്ല. മാസങ്ങള്‍ കഴിഞ്ഞിട്ടും ഇയാളെക്കുറിച്ച് വിവരമൊന്നും ലഭിക്കാതെ വന്നതോടെ കുടുംബം ഒന്നടങ്കം ഭീതിയിലായി. തുടര്‍ന്നാണ് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും അടക്കം അഖില്‍ പരാതി നല്‍കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.