ആലുവ: ദേശം 1057ാം നമ്പർ എൻ.എസ്.എസ് കരയോഗത്തിെൻറ 80-ാം വാർഷികത്തോടനുബന്ധിച്ച അശീതി ആഘോഷം യൂനിയൻ പ്രസിഡൻറ് എ.എൻ. വിപിനേന്ദ്രകുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് പി.എസ്. പത്മനാഭൻ അധ്യക്ഷത വഹിച്ചു. അൻവർ സാദത്ത് എം.എൽ.എ മുഖ്യാതിഥിയായി. സെക്രട്ടറി പി.എസ്. വിശ്വംഭരൻ, ആഘോഷ കമ്മിറ്റി കൺവീനർ കെ.എൻ. സുരേഷ് ബാബു, കരയോഗം സെക്രട്ടറി പി.എൻ. അനുജൻ, പഞ്ചായത്ത് പ്രസിഡൻറ് പി.ആർ. രാജേഷ്, പഞ്ചായത്ത് സ്‌ഥിരം സമിതി അധ്യക്ഷ ലത ഗംഗാധരൻ, വാർഡ് അംഗം പി.എൻ. സിന്ധു, കെ.എസ്.ആർ. പണിക്കർ, പി. നാരായണൻ നായർ, പി. ശാരദാമ്മ, ബി. ബാലചന്ദ്രൻ എന്നിവർ സംസാരിച്ചു. കല-സാഹിത്യ- - സാംസ്കാരിക പ്രതിഭകളായ കവി എൻ.കെ. ദേശം, വേണു വി. ദേശം, രാഷ്‌ട്രീയ നിരീക്ഷകൻ ജയശങ്കർ, മാധ്യമപ്രവർത്തകൻ എസ്. കൃഷ്ണൻകുട്ടി, ശിൽപകല വിദഗ്ധൻ മരപ്രഭു രാമചന്ദ്രൻ, കലാമണ്ഡലം കേശവദേവ് എന്നിവരെയും 80 വയസ്സ് പൂർത്തീകരിച്ച അംഗങ്ങെളയും ആദരിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു, ബിരുദ പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു. ക്യാപ്‌ഷൻ ea52 nss എൻ.എസ്.എസ് ദേശം കരയോഗം അശീതി ആഘോഷത്തോടനുബന്ധിച്ച് നടന്ന മഹാഘോഷയാത്ര താലൂക്ക് യൂനിയൻ പ്രസിഡൻറ് എ.എൻ. വിപിനേന്ദ്രകുമാർ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.