സ്‌കൂൾ ബസും കാറും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്

ആലുവ: സ്‌കൂൾ ബസും കാറും കൂട്ടിയിടിച്ച് വിദ്യാർഥിയടക്കം രണ്ടുപേർക്ക് പരിക്ക്. മഹിളാലയം കവലക്ക് സമീപം തോട്ടുമുഖം വിദ്യാനികേതൻ സ്കൂൾ ബസും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കാർ ഓടിച്ച എറണാകുളം സ്വദേശി മാത്യുസ്, വിദ്യാർഥിനി ദേവിക (ആറ്) എന്നിവർക്കാണ് പരിക്കേറ്റത്. വിദ്യാർഥിനിക്ക് പ്രഥമ ശുശ്രൂഷ നൽകി വിട്ടയച്ചു. കാർ ഡ്രൈവറെ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാറി​െൻറ അമിത വേഗമാണ് അപകടത്തിന് കാരണമെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. അപകടത്തിൽ കാറി​െൻറ മുൻവശം പൂർണമായും തകർന്നു. സ്കൂൾ ബസിന് കേടുപാട് സംഭവിച്ചു. ക്യാപ്‌ഷൻ ea56 accident ആലുവ തോട്ടുമുഖത്ത് കാറും സ്‌കൂൾ ബസും കൂട്ടിയിടിച്ചുണ്ടായ അപകടം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.