മെട്രോ സൗന്ദര്യവത്​കരണം; ഐക്യദാർഢ്യ കൂട്ടായ്മയും മനുഷ്യച്ചങ്ങലയും നടത്തി

മെട്രോ സൗന്ദര്യവത്കരണം: ഐക്യദാർഢ്യ കൂട്ടായ്മയും മനുഷ്യച്ചങ്ങലയും നടത്തി ആലുവ: താലൂക്ക് പൗരാവകാശ സംരക്ഷണ സമിതി മെട്രോ സൗന്ദര്യവത്കരണം തുടരണമെന്നാവശ്യപ്പെട്ട് ജനകീയ ഐക്യദാർഢ്യ കൂട്ടായ്മയും മനുഷ്യച്ചങ്ങലയും നടത്തി. നഗരത്തി‍​െൻറ മുഖഛായ മാറ്റുന്ന പദ്ധതി ഉടൻ പുനരാരംഭിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. വൈകീട്ട് മെട്രോ സ്‌റ്റേഷന് സമീപമാണ് ഐക്യദാർഢ്യ കൂട്ടായ്മയും മനുഷ്യച്ചങ്ങലയും സംഘടിപ്പിച്ചത്. ഇതോടൊപ്പം മുഖ്യമന്ത്രിക്ക് സമർപ്പിക്കാൻ ഒപ്പുശേഖരണം നടത്തി. സമ്മേളനം ജസ്‌റ്റിസ് പി.കെ. ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. വികസനപ്രവർത്തനങ്ങൾക്ക് തുരങ്കം െവക്കുന്നവരെ ഒറ്റപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു. ആലുവ സ​െൻറ് ഡൊമിനിക് ചർച്ച് വികാരി ഫാ. ജോൺ തെക്കൻ മുഖ്യപ്രഭാഷണം നടത്തി. പൗരാവകാശ സംരക്ഷണ സമിതി പ്രസിഡൻറ് സി.എ. അബ്‌ദുൽ വഹാബ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സാബു പരിയാരത്ത് സ്വാഗതം പറഞ്ഞു. എം.ഒ. ജോൺ, കെ.ജെ. ഡൊമിനിക്, എം.എൻ. ഗോപി, എൻ.കെ.എ. ലത്തീഫ്, ചിന്നൻ പൈനാടത്ത്, ജോസി പി. ആൻഡ്രൂസ്, ഫാസിൽ ഹുസൈൻ, ആനന്ദ് ജോർജ്, എ.വി. റോയി, ദാവൂദ് ഖാദർ, ജോൺസൻ മുളവരിക്കൽ, പി.കെ. മുകുന്ദൻ, ജയാസ് മാനാടത്ത്, ബഷീർ പരിയാരത്ത്, ബാബു പുത്തനങ്ങാടി, രാജു തോമസ്, ലത്തീഫ് പൂഴിത്തറ, കൗൺസിലർമാരായ വി. ചന്ദ്രൻ, എം.ടി. ജേക്കബ്, എ.സി. സന്തോഷ്കുമാർ, ലളിത ഗണേഷ്, ഡൊമനിക് കാവുങ്കൽ, വി.ടി. ചാർലി, നജീബ് ഇലഞ്ഞിക്കായി, വി.എക്സ്. ഫ്രാൻസിസ്, ഗഫൂർ മൈലക്കര, ആരിഫ്, നിസാം പൂഴിത്തുറ, എം.എം. ഹൈേദ്രാസ്കുട്ടി, അബൂബക്കർ പൂക്കോട്ടിൽ, എം. ഷാജഹാൻ, സിജോ തറയിൽ, ഷമീർ കല്ലുങ്കൽ എന്നിവർ സംസാരിച്ചു. ക്യാപ്‌ഷൻ ea51 pouravakasham താലൂക്ക് പൗരാവകാശ സംരക്ഷണ സമിതി മെട്രോ സൗന്ദര്യവത്കരണം പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് നടത്തിയ ജനകീയ ഐക്യദാർഢ്യ കൂട്ടായ്മ ജസ്‌റ്റിസ് പി.കെ. ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.