സംവരണ തത്വം അട്ടിമറിക്കാൻ സജീവശ്രമമെന്ന്

കളമശ്ശേരി: വിദ്യാഭ്യാസ മേഖലയിലെ സംവരണ തത്വത്തെ അട്ടിമറിക്കാനുള്ള ശ്രമങ്ങൾ അണിയറയിൽ സജീവമാണെന്നും ഇതിനെതിരെ വിദ്യാർഥി, പൊതു സമൂഹം രംഗത്തുവരണമെന്നും ഫ്രറ്റേണിറ്റി സംസ്ഥാന ജന. സെക്രട്ടറി പ്രദീപ് നെന്മാറ. വിവിധ ആവശ്യങ്ങളുന്നയിച്ച് ഫ്രറ്റേണിറ്റി മൂവ്മ​െൻറ് നടത്തിയ മാർച്ചിൽ സംസാരിക്കുകയായിരുന്ന അദ്ദേഹം. മാർച്ചിനുശേഷം യൂനിവേഴ്സിറ്റി പ്രധാന കവാടം ഉപരോധിച്ചു. തുടർന്ന് നടന്ന ചർച്ചയിൽ വിദ്യാർഥികളുടെ ഫീസിളവ് പുനഃസ്ഥാപിക്കുമെന്നും 21ന് സിൻഡിക്കേറ്റ് യോഗത്തിൽ ചർച്ചചെയ്യുമെന്നും രേഖാമൂലം ഉറപ്പുനൽകി. സംസ്ഥാന ജനറൽ സെക്രട്ടറി കെ.എം. ഷെഫ്രിൻ, സംസ്ഥാന സെക്രട്ടറി കെ.എസ്. നിസാർ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.കെ. അഷ്റഫ്, ജില്ല ജനറൽ സെക്രട്ടറി റിസ്വാൻ പെരിങ്ങാല, ജില്ല വൈസ് പ്രസിഡൻറുമാരായ മൊയിനുദ്ദീൻ അഫ്സൽ, മിസ്രിയ റഹ്മത്ത്, കുസാറ്റ് ഫ്രറ്റേണിറ്റി പ്രസിഡൻറ് ഫസൽ, ഫായിസ് തുടങ്ങിയവർ സംസാരിച്ചു. ജില്ല സെക്രട്ടറിമാരായ അംജദ് എടത്തല, ഷിറാൻ സിയാദ്, ജില്ല സിമിതി അംഗങ്ങളായ റഉൗഫ് തോട്ടുമുഖം, അഫ്സൽ കീഴ്മാട്, അസ്ന കെ. അമീൻ, ആഷിഖ മർജാൻ, കുസാറ്റ് വിദ്യാർഥികളായ മുഫീദ്, അമീൻ, നസീഫ്, ഹാഫിസ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.