​മെട്രോ വൈക്കം വരെ ദീർഘിപ്പിക്കണമെന്ന്​ നിവേദനം

കൊച്ചി: കൊച്ചി മെട്രോ വൈക്കം വരെ ദീർഘിപ്പിക്കണമെന്ന് വൈക്കം മുനിസിപ്പൽ മുൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും ജനതാദൾ-യു സംസ്ഥാന എക്സിക്യൂട്ടിവ് അംഗവുമായ ആർ. മോഹൻദാസ് കേന്ദ്ര നഗരവികസന മന്ത്രിയോടും കൊച്ചിൻ മെട്രോ റെയിൽ അധികൃതരോടും നിവേദനത്തിൽ ആവശ്യപ്പെട്ടു. ടൂറിസം കേന്ദ്രമായി വികസിക്കുന്ന ശബരിമല തീർഥാടകരുടെ ഇടത്താവളമായ വൈക്കം വരെ മെട്രോ റെയിൽ എത്തിക്കേണ്ടത് അനിവാര്യമാണ്. ഉദയംപേരൂർ, ചെമ്പ്, മറവൻതുരുത്ത്, ഉദയനാപുരം പഞ്ചായത്തുകളിലൂടെ വൈക്കം മുനിസിപ്പാലിറ്റിയിൽ അവസാനിപ്പിക്കാവുന്ന പദ്ധതി നാടി​െൻറ വികസനത്തിന് അനിവാര്യമാണെന്നും ബന്ധപ്പെട്ട എം.എൽ.എ, എം.പിമാരടക്കമുള്ള ജനപ്രതിനിധികൾ ഇതിന് മുൻകൈയെടുക്കണമെന്നും മോഹൻദാസ് ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.