മട്ടാഞ്ചേരി: എക്സെസ് വകുപ്പും കൊച്ചിൻ കോളജിലെ ലഹരിവിരുദ്ധ ക്ലബും ചേർന്ന് കോളജ് ചുറ്റുമതിലിൽ ലഹരിവിരുദ്ധ സന്ദേശ ചിത്രങ്ങൾ വരച്ചു. എക്സൈസ് ഡെപ്യൂട്ടി കമീഷണർ കെ.എ. നെൽസൺ ഉദ്ഘാടനം ചെയ്തു. കോളജ് മാനേജർ ടി. വിദ്യാസാഗർ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ. കെ.ആർ. ജയ, എക്സൈസ് സി.െഎ അഗസ്റ്റിൻ ജോസഫ്, എസ്.െഎമാരായ ഇ.ഐ. സുനിൽരാജ്, ടി.പി. സജീവ് കുമാർ, വിദ്യാർഥിപ്രതിനിധി അഖിഫ് എന്നിവർ സംസാരിച്ചു. വാർഷികാഘോഷം തൃപ്പൂണിത്തുറ: സുവർണ നഗർ െറസിഡൻറ്സ് അസോസിയേഷെൻറ 18ാം വാർഷികം തൃപ്പൂണിത്തുറ നഗരസഭ അധ്യക്ഷ ചന്ദ്രികാദേവി ഉദ്ഘാടനം ചെയ്തു. സിറ്റി പൊലീസ് കമീഷണർ എം.പി. ദിനേശ് കലാപരിപാടികൾക്ക് തുടക്കംകുറിച്ചു. അസോസിയേഷൻ പ്രസിഡൻറ് ബി. ശ്രീകുമാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ചന്ദ്രമോഹൻ സ്വാഗതം പറഞ്ഞു. നഗരസഭ വൈസ് ചെയർമാൻ ഒ.വി. സലീം ഉന്നതവിജയം നേടിയ വിദ്യാർഥികൾക്ക് കാഷ് അവാർഡും ട്രോഫിയും വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.