പാലങ്ങളിൽ വിളക്ക്​ സ്‌ഥാപിക്കണമെന്നാവശ്യപ്പെട്ട്​ മന്ത്രിക്ക് നിവേദനം

ആലുവ: പാലങ്ങളിൽ വൈദ്യുതി വിളക്ക് സ്‌ഥാപിക്കണമെന്നാവശ്യപ്പെട്ട് മന്ത്രിക്ക് നിവേദനം അയച്ചു. സീപോർട്ട്-എയർപോർട്ട് റോഡിലെയും അേപ്രാച്ച് റോഡിലെയും പാലങ്ങളിൽ വൈദ്യുതി വിളക്ക് സ്‌ഥാപിക്കണമെന്നാവശ്യപ്പെട്ടാണ് മന്ത്രി ജി. സുധാകരന് തുരുത്ത് സമന്വയ ഗ്രാമവേദി നിവേദനം അയച്ചത്. പെരിയാറിന് കുറുകെ മഹിളാലയം -തുരുത്ത്, തുരുത്ത് ചൊവ്വര പാലങ്ങളാണ് വൈദ്യുതി വിളക്ക് ഇല്ലാത്തതിനാൽ ഇരുട്ടിലായത്. പാലങ്ങളുടെ ഉദ്ഘാടനം കഴിഞ്ഞ് വർഷങ്ങളായിട്ടും വിളക്ക് സ്ഥാപിച്ചിട്ടില്ല. യാത്രക്കാരുടെ തിരക്കേറിയതോടെ ഇതുവഴി വാഹനങ്ങളുടെ എണ്ണവും വർധിച്ചു. വെളിച്ചമില്ലാത്തതിനാൽ പുഴയിലേക്ക് മാലിന്യം തള്ളുന്നത് പതിവാണ്. പാലങ്ങളുടെ താഴെ കഞ്ചാവുമാഫിയ പിടിമുറുക്കുന്നതായി പരാതിയുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.