ഗാർഹിക പീഡനം

: യുവതി ആശുപത്രിയിൽ ആലുവ: ഭർത്താവി​െൻറ പീഡനമേറ്റ് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗാർഹിക പീഡനമെന്നാരോപിച്ച് യുവതിയുടെ പിതാവ് പൊലീസിൽ പരാതി നൽകി. പട്ടാമ്പി സ്വദേശിയായ യുവതിയെയാണ് ഭർത്താവ് പീഡിപ്പിച്ചതായി പറയുന്നത്. മറിയപ്പടിയിലെ ഭർതൃവീട്ടിൽെവച്ച് ശാരീരികമായി മർദിച്ചു. പഠനത്തി​െൻറ ഭാഗമായി ഭർത്താവ് ബംഗളൂരുവിലായിരുന്നു. തിങ്കളാഴ്ച രാവിലെ വീട്ടിലെത്തിയതോടെ ഭാര്യയുമായി വാക്കേറ്റമുണ്ടായി. തുടർന്നാണ് മർദിച്ചത്. വിവരമറിഞ്ഞ് എത്തിയ പിതാവാണ് യുവതിയെ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ആലങ്ങാട് പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് മൊഴിയെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.