റേഷൻ കടകൾ അടച്ചിടും

ആലുവ: റേഷൻ വ്യാപാരികളുടെ വേതന പാക്കേജ് അഞ്ച് മാസമായിട്ടും നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ചയും ബുധനാഴ്ചയും താലൂക്കിലെ റേഷൻ കടകൾ അടച്ചിടുമെന്ന് കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. നവംബർ നാലുമുതൽ അനിശ്ചിതകാല സമരം ആരംഭിക്കും. മുഖ്യമന്ത്രി പ്രഖ്യാപിച്ച മാസവേതനമായ 16,000 രൂപ നൽകുക, റേഷൻ കടകൾ നവീകരിച്ച് ഇ-പോസ് യന്ത്രം സ്‌ഥാപിച്ച ശേഷമേ വേതന പാക്കേജ് നടപ്പാക്കൂവെന്ന വ്യവസ്‌ഥ ഒഴിവാക്കുക, വിതരണത്തിന് പത്ത് ദിവസമെങ്കിലും അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ആഗസ്‌റ്റ് പത്തിനകം ഗോഡൗണുകളിൽ ആധുനിക സൗകര്യമുള്ള അളവുതൂക്ക യന്ത്രം സ്‌ഥാപിക്കുമെന്ന സി.എം.ഡിയുടെ വാഗ്ദാനവും നടപ്പാക്കിയില്ലെന്ന് അസോസിയേഷൻ പ്രസിഡൻറ് ഇ.വി. വിജയകുമാർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.