ആലുവ: ഹരിതകേരളം ശുചിത്വ പ്രവർത്തനങ്ങളും ജാഗ്രത സമിതി പ്രവർത്തനങ്ങളും സംബന്ധിച്ച അവലോകന യോഗം എസ്.ഐ എം.എസ്. ഫൈസൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉദയകുമാർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് ബീന അലി, സ്‌ഥിരം സമിതി അധ്യക്ഷൻ പി.കെ. സതീഷ് കുമാർ, പഞ്ചായത്ത് സെക്രട്ടറി ഡെന്നീസ് കൊറയ, എഡ്രാക് താലൂക്ക് സെക്രട്ടറി കെ. മാധവൻകുട്ടി, എഡ്രാക് പഞ്ചായത്ത് പ്രസിഡൻറ് എ.കെ. ഇസ്‌മായിൽ, വിജയൻ കുളത്തേരി എന്നിവർ സംസാരിച്ചു. നവംബർ ഒന്നുമുതൽ 50 മൈക്രോണിൽ തഴെയുള്ള പ്ലാസ്‌റ്റിക് ഉൽപന്നങ്ങൾ ഉപയോഗിച്ചാൽ പിഴ ഈടാക്കാൻ തീരുമാനിച്ചു. ക്യാപ്‌ഷൻ ea56 haritha keralam ചൂർണിക്കര പഞ്ചായത്തിലെ ഹരിതകേരളം ശുചിത്വ പ്രവർത്തനം സംബന്ധിച്ച അവലോകന യോഗം എസ്.ഐ എം.എസ്. ഫൈസൽ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.