മൂവാറ്റുപുഴ: നഗരത്തിലെ പ്രധാന ജങ്ഷനുകളിലൊന്നായ വെള്ളൂർക്കുന്നത്തെ സിഗ്നൽ ലൈറ്റ് പ്രകാശിക്കുന്നില്ല. ലൈറ്റ് പ്രവർത്തനരഹിതമായിട്ട് ദിവസങ്ങളായി. കെൽട്രോണാണ് സിഗ്നൽ ലൈറ്റിെൻറ ചുമതലയെങ്കിലും സമയാസമയങ്ങളൽ അറ്റകുറ്റപ്പണി നടത്താത്തതാണ് തകരാറിലാകാൻ കാരണം. കൊച്ചി-ധനുഷ്കോടി ദേശിയപാതയും എം.സി റോഡും സന്ധിക്കുന്ന നഗരത്തിെൻറ പ്രധാന കവാടാമായ വെള്ളൂർക്കുന്നം കവലയിൽ സിഗ്നൽ ലെറ്റുകൾ തകരാറിലാകുന്നത് വാഹാനാപകടങ്ങൾക്ക് കാരണമാകാറുണ്ട്. വാഹനങ്ങൾ ഇവിടെയെത്തുമ്പോൾ ലൈറ്റ് പ്രവർത്തിക്കാത്തത് മൂലം ഗതാഗതക്കുരുക്കും അപകടവും വർധിക്കുന്നു. ഇതേ തുടർന്ന് എം.സി റോഡിൽ വാഴപ്പിള്ളി കവലവെരയും കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ കടാതിവരെയും വാഹനങ്ങളുടെ നീണ്ട നിരയാണ്. എം.സി റോഡിൽ നെഹ്റു പാർക്ക് വരെ വാഹനങ്ങളുടെ നീണ്ട നിര മൂലം ഗതാഗതക്കുരുക്ക് രൂക്ഷമാണ്. ഇതുമൂലം യാത്രക്കാർ വലയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.