റെക്കോഡിൽ റിലേ തീർത്ത് റിലേ

പാലാ: മീറ്റി​െൻറ അവസാന നിമിഷങ്ങളിൽ ആവേശത്തിര തീർത്ത റിലേയിൽ സമ്പൂർണ റെക്കോഡ് നേട്ടം. കടുത്ത പോരാട്ടം നടന്ന റിലേയിൽ നാല് വിഭാഗങ്ങളിലും റെക്കോഡ് പിറന്നു. രണ്ടാമത് എത്തിയവരെല്ലാം നിലവിലെ മീറ്റ് റെക്കോഡ് മറികടന്നു. വനിതകളുടെ 4x100 മീറ്റര്‍ റിലേയില്‍ 2016ല്‍ ചങ്ങനാശ്ശേരി അസംപ്ഷന്‍ കോളജി​െൻറ പേരിലെ റെക്കോഡ് പാലാ അല്‍ഫോണ്‍സ കോളജ് തകർത്തു. കെ.എസ്. അഖില, ഡൈബി സെബാസ്റ്റ്യൻ‍, എന്‍.എസ്. സിമി, രമ്യ രാജൻ എന്നിവരാണ് അല്‍ഫോണ്‍സ കോളജിനായി പുതുചരിത്രമെഴുതിയത്. പിന്നാലെ 4x100 റിലേയില്‍ 13 വര്‍ഷം മുമ്പ് പാലാ സ​െൻറ് തോമസ് കോളജ് സ്ഥാപിച്ച റെക്കോഡ് ഇവരുടെ തട്ടകത്തിൽ കോതമംഗലം എം.എ കോളജ് തിരുത്തി. അതുല്‍ സേനന്‍, സചി ബിനു, റിയാസ് അലിയാര്‍, എ. ഹര്‍ഷാദ് എന്നിവരുള്‍പ്പെടുന്ന ടീമാണ് കോതമംഗലത്തിനായി ചരിത്രമെഴുതിയത്. വനിതകളുടെ 4x400 മീ. റിലേയില്‍ ചങ്ങനാശ്ശേരി അസംപ്ഷന്‍ കോളജ് സ്വന്തം പേരിലെ റെക്കോഡ് ബുധനാഴ്ച പുതുക്കി. അനില വേണു, വിസ്മയ വിനോദ്, അനഘ ടോം, വി.കെ. വിസ്മയ എന്നിവരുൾപ്പെട്ട ടീമിേൻറതായിരുന്നു വിസ്മയപ്രകടനം. പുരുഷന്മാരുടെ 4x400 മീ. റിലേയില്‍ 2010ല്‍ സ്ഥാപിച്ച സ്വന്തം റെക്കോഡും പാലാ സ​െൻറ് തോമസ് കോളജിലെ (എ.എസ്. അര്‍ഷാദ്, എ.എസ്. ഇര്‍ഷാദ്, രാഹുല്‍ ബേബി, വി. ഉണ്ണികൃഷ്ണന്‍) ടീം തകര്‍ത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.