സെൻകുമാറിനെതിരായ വായ്​പ ക്രമക്കേട്​ കേസ്​: ഹരജി വിധി പറയാൻ മാറ്റി

കൊച്ചി: കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് ഡെവലപ്മ​െൻറ് ഫിനാൻസ് കോർപറേഷൻ (കെ.ടി.ഡി.എഫ്.സി) എം.ഡിയായിരിക്കെ വായ്പ നൽകിയതിൽ ക്രമക്കേട് കാണിച്ചെന്ന പരാതിയിലെ ത്വരിതാന്വേഷണവും നടപടികളും റദ്ദാക്കണമെന്ന മുൻ ഡി.ജി.പി ടി.പി. സെൻകുമാറി​െൻറ ഹരജി ഹൈകോടതി വിധി പറയാൻ മാറ്റി. നേരേത്ത അന്വേഷണം നടത്തി കഴമ്പില്ലെന്നുകണ്ട വിഷയത്തിലാണ് ആഗസ്റ്റ് 26ന് വിജിലൻസ് കോടതി ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടതെന്നും റദ്ദാക്കണമെന്നുമാണ് ഹരജിയിലെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.