കശ്​​മീരിൽ 4327 യുവാക്കൾക്കെതിരായ കല്ലേറ്​ കേസുകൾ പിൻവലിച്ചു

ഖുർശിദ് വാനി ജമ്മു: ജമ്മു-കശ്മീരിൽ 4327 യുവാക്കൾക്കെതിരായ കല്ലേറ് കേസുകൾ മുഖ്യമന്ത്രി മഹബൂബ മുഫ്തി പിൻവലിച്ചു. ഡി.ജി.പി എസ്.പി. വൈദി​െൻറ നേതൃത്വത്തിലുള്ള ഉന്നതതല സമിതി ബുധനാഴ്ച സമർപ്പിച്ച റിപ്പോർട്ട് പരിഗണിച്ചാണ് 744 ക്രിമിനൽ കേസുകളിലെ പ്രതികൾക്ക് സർക്കാർ പൊതുമാപ്പ് പ്രഖ്യാപിച്ചത്. സുരക്ഷസേനക്ക് നേരെ കല്ലെറിഞ്ഞെന്ന കേസുകളാണിത്. 2015 -17 കാലയളവിൽ സംഘർഷങ്ങളുമായി ബന്ധപ്പെട്ട കേസുകൾ പുനരവലോകനം ചെയ്യാൻ മുഖ്യമന്ത്രി നിർദേശം നൽകിയിരുന്നു. യുവാക്കൾക്കെതിരായ കേസുകൾ പിൻവലിക്കണമെന്ന് വിവിധ സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. ഗൗരവമേറിയ ക്രിമിനൽ കേസുകൾ ഒഴികെ മെറ്റല്ലാം പിൻവലിക്കുമെന്ന് തെരഞ്ഞെടുപ്പ് വേളയിൽ മഹബൂബ വാഗ്ദാനം ചെയ്തിരുന്നു. കഴിഞ്ഞ വർഷം 104 കേസുകളിൽ ഉൾപ്പെട്ട 634 പേർക്ക് സർക്കാർ പൊതുമാപ്പ് നൽകിയിരുന്നു. മഹബൂബ അധികാരമേറ്റ ശേഷം ഇതു വരെ 4957പേർക്കെതിരായ കേസുകൾ പിവലിച്ചതായി ഒൗദ്യോഗിക കേന്ദ്രങ്ങൾ അറിയിച്ചു. 848 കേസുകളാണ് ഇതോടെ അവസാനിപ്പിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.