സ്വകാര്യമേഖലയിലെ പൈതൃക കെട്ടിടങ്ങള്‍ സംരക്ഷിക്കാന്‍ കൂടുതല്‍ നടപടി ^നിയമസഭ സമിതി

സ്വകാര്യമേഖലയിലെ പൈതൃക കെട്ടിടങ്ങള്‍ സംരക്ഷിക്കാന്‍ കൂടുതല്‍ നടപടി -നിയമസഭ സമിതി കൊച്ചി: സ്വകാര്യമേഖലയിലെ പൈതൃക കെട്ടിടങ്ങള്‍ സംരക്ഷിക്കാന്‍ കൂടുതല്‍ നടപടിക്ക് ശിപാര്‍ശ ചെയ്യുമെന്ന് സബോര്‍ഡിനേറ്റ് ലെജിസ്ലേഷന്‍ സമിതി. തൃപ്പൂണിത്തുറ ഹില്‍പാലസില്‍ നടന്ന 1968 ലെ കേരള പ്രാചീന സ്മാരക പുരാവസ്തു സങ്കേത പുരാവശിഷ്ട ആക്ടി​െൻറ കീഴില്‍ പുറപ്പെടുവിച്ച എസ്.ആർ.ഒകള്‍ സംബന്ധിച്ച തെളിവെടുപ്പ് യോഗത്തില്‍ സമിതി ചെയര്‍മാന്‍ മുരളി പെരുന്നെല്ലി എം.എല്‍.എ അറിയിച്ചതാണിത്. 2011 മുതല്‍ 2017 വരെയുള്ള വിജ്ഞാപനങ്ങളാണ് സമിതി പരിശോധിച്ചത്. സ്വകാര്യ ഉടമസ്ഥതയിെല പൈതൃക കെട്ടിടങ്ങള്‍ സംരക്ഷിക്കാന്‍ ഉടമസ്ഥര്‍ക്ക് നികുതി ഇളവുകള്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നല്‍കണമെന്ന് പുരാവസ്തുവിഭാഗം ഉദ്യോഗസ്ഥര്‍ യോഗത്തില്‍ നിര്‍ദേശിച്ചു. വിദേശരാജ്യങ്ങളില്‍ ഇത്തരം ഇളവുകള്‍ നൽകാറുണ്ടെന്നും ഇത് പൈതൃകസ്മാരകങ്ങള്‍ സംരക്ഷിക്കാന്‍ പൊതുജനങ്ങളെ പ്രോത്സാഹിപ്പിക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ഈ നിര്‍ദേശം സമിതിയുടെ ശിപാര്‍ശയായി സര്‍ക്കാറിന് സമര്‍പ്പിക്കും. എം. മുകേഷ് എം.എൽ.എയും സ്‌പെഷല്‍ സെക്രട്ടറി ഗിരിജയും യോഗത്തില്‍ സംബന്ധിച്ചു. 1984നുശേഷം പുരാവസ്തു വകുപ്പിലെ ജീവനക്കാരുടെ എണ്ണത്തില്‍ മാറ്റമുണ്ടായിട്ടില്ല. എന്നാൽ, സംരക്ഷിത സ്മാരകങ്ങളുടെ എണ്ണം ഇരട്ടിയിലധികം വർധിച്ചു. സ്മാരക സംരക്ഷണത്തിന് കൂടുതല്‍ ജീവനക്കാരെ ആവശ്യമാണെന്നും ഉദ്യോഗസ്ഥര്‍ സമിതിയുടെ ശ്രദ്ധയില്‍പെടുത്തി. തെളിവെടുപ്പിനുശേഷം സബോര്‍ഡിനേറ്റ് ലെജിസ്ലേഷന്‍ സമിതി അംഗങ്ങള്‍ ഹില്‍പാലസ് മ്യൂസിയം സന്ദര്‍ശിച്ച് സംരക്ഷണപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.