ആലുവ: ചൂർണിക്കര പഞ്ചായത്ത് ഓഫിസിന് മുന്നിൽ പ്രതിപക്ഷം സത്യഗ്രഹം നടത്തി. പഞ്ചായത്തിലെ ഇടത് ഭരണസമിതിയുടെ ജനകീയ വിരുദ്ധ നിലപാട് ആരോപിച്ചാണ് കോൺഗ്രസ് അംഗങ്ങൾ സമരം നടത്തിയത്. മനക്കത്താഴം തോടിന് മുകളിൽ നടപ്പാത നിർമിച്ച് ഭൂമാഫിയക്ക് സൗകര്യമൊരുക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. സി.പി.എം പാർട്ടി ഓഫിസിന് വഴിയും ഇതിലൂടെ ലഭിക്കും. പൊതുജനത്തിന് ഉപകാരമില്ലാത്ത പദ്ധതിക്ക് 13 ലക്ഷത്തോളം രൂപയാണ് െചലവഴിക്കുന്നത്. ഇത് അഴിമതിയാണെന്ന് ചൂണ്ടിക്കാട്ടി ടെൻഡർ നടപടിയിൽനിന്ന് ഒഴിവാക്കണമെന്ന പ്രതിപക്ഷ ആവശ്യം നിരാകരിച്ചിരുന്നു. പഞ്ചായത്തിലെ വഴിവിളക്കുകൾ മാസങ്ങളായി നന്നാക്കിയിട്ട്. വികസനപ്രവർത്തനങ്ങളിൽ തങ്ങളുടെ വാർഡുകളെ അവഗണിക്കുകയാണെന്നും പ്രതിപക്ഷം ആരോപിച്ചു. കോൺഗ്രസ് പാർലമെൻററി പാർട്ടി ലീഡർ ബാബു പുത്തനങ്ങാടിയുടെ നേതൃത്വത്തിലാണ് സത്യഗ്രഹം നടത്തിയത്. ഡി.സി.സി വൈസ് പ്രസിഡൻറ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് കെ.കെ. ജമാൽ അധ്യക്ഷത വഹിച്ചു. സമാപനസമ്മേളനം യൂത്ത് കോൺഗ്രസ് പാർലമെൻറ് കമ്മിറ്റി പ്രസിഡൻറ് പി.ബി. സുനീർ ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായ നസീർ ചൂർണിക്കര, രാജു കുംബ്ലാൻ, വില്യം ആലത്തറ, യൂത്ത് കോൺഗ്രസ് പ്രസിഡൻറ് മുഹമ്മദ് ഷഫീഖ്, ബ്ലോക്ക് അംഗം സി.പി. നൗഷാദ്, സബീർ മുട്ടം, കെ.പി. സിയാദ്, കെ.എച്ച്. ഷാജി, ലിനേഷ് വർഗീസ്, കെ.എം. ഷരീഫ്, രാജി സന്തോഷ്, വിജയ രമേശ് റാവു, ലിസി ഓസാജു എന്നിവർ സംസാരിച്ചു. ക്യാപ്‌ഷൻ ea53 choorni ചൂർണിക്കര പഞ്ചായത്ത് ഭരണസമിതിയുടെ ജനകീയവിരുദ്ധ നിലപാട് ആരോപിച്ച് കോൺഗ്രസ് അംഗങ്ങൾ നടത്തിയ സത്യഗ്രഹം ഡി.സി.സി വൈസ് പ്രസിഡൻറ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.