സബ്​സിഡി ലഭ്യമാക്കണമെന്ന്​

കൂത്താട്ടുകുളം: മാസങ്ങളായി കുടിശ്ശികയായ റബർ കർഷകരുടെ സബ്സിഡി തുക എത്രയും വേഗം ലഭ്യമാക്കണമെന്ന് കർഷക കോൺഗ്രസ് കൂത്താട്ടുകുളം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. റബർ വില നിത്യേന കുറഞ്ഞുവരുന്ന സാഹചര്യത്തിൽ സബ്സിഡി ലഭ്യമാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ജോമി മാത്യു അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡൻറ് കെ.ജെ. ജോസഫ് ഉദ്ഘാടനം ചെയ്തു. എ.കെ. തോമസ്, എം.കെ. ജോർജ്, റോയി ജോൺ, പി.സി. ജോസ്, പ്രിൻസ് പോൾ ജോൺ, അജി തോമസ്, സാബു മണലോടി, ജേക്കബ് ജോൺ, എം.വി. ജോയി, സി.ജെ. ജോൺസൺ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.