ബാഗേജിൽ പാക്​ പാസ്​പോർട്ട്: അന്വേഷണം തുടങ്ങി

നെടുമ്പാശ്ശേരി: ദുബൈയിൽനിന്ന് എത്തിയ യാത്രക്കാര​െൻറ ബാഗേജിൽ പാകിസ്താൻ സ്വദേശിയുടെ പാസ്പോർട്ട് കണ്ടെത്തിയ സംഭവത്തെക്കുറിച്ച് നെടുമ്പാശ്ശേരി പൊലീസ് അന്വേഷണം തുടങ്ങി. പാലക്കാട് സ്വദേശി മഹേഷി​െൻറ ബാഗിൽനിന്നാണ് ഇത് ലഭിച്ചത്. ത​െൻറ ഒരുബന്ധു തന്നുവിട്ടതാണ് ബാഗെന്നാണ് ഇയാൾ പറയുന്നത്. ചെക്കിൻ ബാഗേജ് കീറിയ നിലയിലും കാണപ്പെട്ടിട്ടുണ്ട്. ബന്ധുവിനോട് വിശദീകരണം തേടാനും വേണ്ടിവന്നാൽ നാട്ടിലെത്തി മൊഴി നൽകാനും പൊലീസ് ആവശ്യപ്പെടും. വിമാനത്താവളത്തിലെ സി.സി ടി.വി ദൃശ്യം പരിശോധനക്ക് ആവശ്യപ്പെട്ടിട്ടുണ്ട്. മഹേഷി​െൻറ പാസ്േപാർട്ട് പിടിച്ചുവെച്ച പൊലീസ്, വിളിക്കുേമ്പാൾ ഹാജരാകണമെന്ന നിബന്ധനയിൽ വിട്ടയച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.