സ്‌കൂളിൽ കെട്ടിട ശിലാസ്ഥാപനം

വൈപ്പിന്‍: ഞാറക്കല്‍ ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കൻഡറി സ്‌കൂളിൽ വി.എച്ച്.എസ്.ഇ വിഭാഗത്തിന് നിർമിക്കുന്ന കെട്ടിടത്തി​െൻറ ശിലാസ്ഥാപനം നടന്നു. 4.20 കോടി െചലവിലാണ് നബാര്‍ഡ് സഹായത്തോടെ മൂന്നുനില കെട്ടിടം നിര്‍മിക്കുന്നത്. ആറ് ക്ലാസ് മുറികള്‍, രണ്ട് ലാബ്, സ്‌റ്റോര്‍ മുറി, സ്റ്റേജ് തുടങ്ങിയവ ഉള്‍പ്പെടും. കേരള തീരദേശ വികസന കോര്‍പറേഷനാണ് നിർമാണച്ചുമതല. എസ്. ശര്‍മ എം.എല്‍.എ തറക്കല്ലിടല്‍ നിര്‍വഹിച്ചു. വൈപ്പിന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഡോ. കെ.കെ. ജോഷി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറുമാരായ കെ.യു. ജീവന്‍മിത്ര, ഇ.പി. ഷിബു, ഷില്‍ഡ റിബേറോ, വി.കെ. കൃഷ്ണന്‍, ജില്ല പഞ്ചായത്ത് അംഗം റോസ് മേരി ലോറന്‍സ്, ജില്ല വിദ്യാഭ്യാസ ഓഫിസര്‍ കെ.കെ. ലതിക, വൈപ്പിന്‍ ഉപജില്ല വിദ്യാഭ്യാസ ഓഫിസര്‍ എ. ദിവാകരന്‍, വി.എച്ച്.എസ്.സി പ്രിന്‍സിപ്പല്‍ ഡി. ദീപക്, ഹയര്‍ സെക്കൻഡറി പ്രിന്‍സിപ്പല്‍ ഷീല എം. വെല്ലസ്ലി, പ്രധാനാധ്യാപകന്‍ പി.പി. ശക്തിധരന്‍, കേരള തീരദേശ വികസന കോര്‍പറേഷന്‍ റീജനല്‍ മാനേജര്‍ ആര്‍. സന്തോഷ്കുമാര്‍, എം.പി. സുനില്‍, ജോണ്‍ ഫിലിപ് കോറയ, കിരണ്‍ദേവ്, പി.ടി.എ പ്രസിഡൻറ് പി.പി. ഗാന്ധി തുടങ്ങിയവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.