ഹജ്ജ് ഹെൽപ്‌ ഡെസ്‌ക് ആരംഭിച്ചു

പറവൂർ: പറവൂർ ഫ്രൈഡേ ക്ലബി​െൻറ ഹജ്ജ് ഹെൽപ്‌ ഡെസ്‌ക് കുന്നുകര എം.ഇ.എസ് കോളജ് പ്രിൻസിപ്പൽ പ്രഫ. ഡോ.പി.കെ. യാക്കൂബ് ഉദ്ഘാടനം ചെയ്തു. ഫ്രൈഡേ ക്ലബ് പ്രസിഡൻറ് എ. അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. ഹജ്ജ് വളൻറിയർ നൗഷാദ് ചേന്ദമംഗലം, അൽ-ഷറഫ് ഇമാം മുഹമ്മദ് മൗലവി, കോഒാഡിനേറ്റർ അൻവർ കൈതാരം, അബ്ദുൽ മജീദ്, നാസർ തുടങ്ങിയവർ സംസാരിച്ചു. ഹജ്ജിന് സൗജന്യമായി ഓൺലൈൻ അപേക്ഷ സമർപ്പിക്കാൻ സൗകര്യമുണ്ട്. കെ.എസ്.ആർ.ടി.സി പഴയ ബസ്സ്റ്റാൻഡിന് സമീപം ബിസ്മി സ​െൻററിലാണ് ഹെൽപ്‌ ഡെസ്‌ക് പ്രവർത്തിക്കുന്നത്. ep pvr DSC_7026 (1)DSC-7026- പറവൂർ ഫ്രൈഡേ ക്ലബി​െൻറ ഹജ്ജ് ഹെൽപ്‌ ഡെസ്‌ക് കുന്നുകര എം.ഇ.എസ് കോളജ് പ്രിൻസിപ്പൽ പ്രഫ. ഡോ. പി.കെ. യാക്കൂബ് ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.