മാനഭംഗശ്രമം: പൊലീസ് പുകമറ സൃഷ്​ടിക്കുന്നു ^വെല്‍ഫെയര്‍ പാര്‍ട്ടി

മാനഭംഗശ്രമം: പൊലീസ് പുകമറ സൃഷ്ടിക്കുന്നു -വെല്‍ഫെയര്‍ പാര്‍ട്ടി വൈപ്പിന്‍: വീട്ടമ്മക്കുനേരെയുണ്ടായ മാനഭംഗശ്രമ കേസിലെ പ്രതിയെ ഞാറക്കല്‍ പൊലീസ് സംരക്ഷിക്കുകയാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി. ഒരുമാസം മുമ്പ് നടന്ന സംഭവത്തില്‍ പ്രതി ഷിബുവിനെ പിടികൂടാനായിട്ടില്ല. കേസി​െൻറ എഫ്.ഐ.ആര്‍ പകര്‍പ്പിന് ആവശ്യപ്പെട്ട വീട്ടമ്മയെ പലവട്ടം നടത്തിയശേഷമാണ് നൽകിയത്. കേസ് അന്വേഷണത്തില്‍ പൊലീസ് പുകമറ സൃഷ്ടിക്കുകയാണെന്നും വിഷയം ഭൂമിതര്‍ക്കമായി വഴിതിരിച്ചുവിടുന്നതായും നേതാക്കള്‍ കുറ്റപ്പെടുത്തി. റേഷൻകട സസ്പെൻഡ് ചെയ്തു പറവൂർ: വിതരണത്തിന് കൊണ്ടുവന്ന ഭക്ഷ്യധാന്യത്തിൽ ക്രമക്കേട് കണ്ടതിനെത്തുടർന്ന് വടക്കുംപുറം എ.ആർ.ഡി 55- നമ്പർ റേഷൻ കട സസ്പെൻഡ് ചെയ്തു. ഇവിടെ 14 ക്വിൻറല്‍ അരിയും മൂന്ന് ക്വിൻറല്‍ ഗോതമ്പും സ്‌റ്റോക്കില്‍ കുറവുള്ളതായി ജില്ല സപ്ലൈ ഓഫിസറുടെ അന്വേഷണത്തിൽ കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. റേഷന്‍കടയിൽ ആയിരത്തോളം റേഷന്‍കാര്‍ഡാണ് ഉള്ളത്. ജില്ല സപ്ലൈ ഓഫിസര്‍ വി. രാമചന്ദ്ര​െൻറ നേതൃത്വത്തില്‍ പറവൂരിലെ വിവിധ റേഷന്‍കടകളില്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. തുടര്‍ന്ന് താലൂക്ക് സപ്ലൈ ഓഫിസര്‍ ഉദയഭാനു, റേഷനിങ് ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവർ സ്ഥലത്തെത്തി. ദിവസങ്ങൾക്കുമുമ്പ് വിജിലൻസ് നടത്തിയ പരിശോധനയിൽ പുത്തൻവേലിക്കരയിലെയും താന്നിപ്പാടത്തെയും ഓരോ കടകൾ പിടികൂടിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.