സാമ്പത്തിക സംവരണം പുനഃപരിശോധിക്കണം -വിശ്വകര്‍മ സഭ ചെങ്ങന്നൂർ: ദേവസ്വം ബോര്‍ഡില്‍ സാമ്പത്തിക സംവരണം നടപ്പാക്കാനുള്ള മന്ത്രിസഭ തീരുമാനം പുനഃപരിശോധിക്കണമെന്ന് കേരള വിശ്വകര്‍മ സഭ സംസ്ഥാന ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളുടെയും യൂനിയന്‍ പ്രസിഡൻറ്, സെക്രട്ടറിമാരുടെയും മഹിള സമാജം സംസ്ഥാന ഭാരവാഹികളുടെയും സംയുക്തയോഗം ആവശ്യപ്പെട്ടു. സംവരണ ഹിന്ദു സമുദായത്തിലെ ജനസംഖ്യയില്‍ രണ്ടാംസ്ഥാനത്തുള്ള വിശ്വകർമജരെ സര്‍ക്കാര്‍ പൂര്‍ണമായും അവഗണിച്ചു. കഴിഞ്ഞ 70 വര്‍ഷത്തെ ദേവസ്വം ബോര്‍ഡ് നിയമനങ്ങള്‍ മുന്നാക്ക വിഭാഗങ്ങള്‍ക്ക് മാത്രമുള്ളതായിരുന്നു. ജീവനക്കാരുടെ എണ്ണം പരിശോധിച്ചാല്‍ 95 ശതമാനവും മുന്നാക്ക സമുദായക്കാരാണെന്ന് കാണാം. അവര്‍ക്കാണ് 10 ശതമാനം സംവരണം കൂടി നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. പി.എസ്.സിയിലും സാമ്പത്തിക സംവരണം നടപ്പാക്കാന്‍ ശ്രമിക്കും എന്ന പ്രസ്താവന സംവരണ സമുദായങ്ങളോടുള്ള വെല്ലുവിളിയായി മാത്രമേ കാണാന്‍ കഴിയൂ. പി. രഘുനാഥന്‍ അധ്യക്ഷത വഹിച്ചു. ട്രഷറര്‍ വി.എസ്. ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ടി.കെ. സോമശേഖരന്‍ റിപ്പോര്‍ട്ടും കണക്കും അവതരിപ്പിച്ചു. കെ. വിശ്വനാഥന്‍, എന്‍. മോഹന്‍ദാസ്, എം.എസ്. രാജേന്ദ്രന്‍, സതീഷ് ടി. പദ്മനാഭന്‍, ബീന കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.