കാർട്ടൂൺ അക്കാദമിയിൽ ചേരിപ്പോര്​ മുറുകുന്നു

കൊച്ചി: സെക്രട്ടറി ബി. സുധീർനാഥിനെ ചെയർമാൻ സുകുമാർ സസ്പെൻഡ് ചെയ്തതോടെ കേരള . കോടതിവിധി കാറ്റിൽപറത്തി ചെയർമാൻ സ്വീകരിച്ച സസ്പെൻഷൻ നടപടി അംഗീകരിക്കില്ലെന്നും ഇക്കാര്യം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നുമാണ് സുധീർനാഥി​െൻറ നിലപാട്. സെക്രട്ടറിയെ ആറു മാസത്തേക്ക് സസ്പെൻഡ് ചെയ്തതായും വൈസ് ചെയർമാൻ ബി. സജ്ജീവ്, ട്രഷറർ ജയരാജ് എന്നിവരെ താക്കീത് ചെയ്തതായും കാണിച്ചാണ് കഴിഞ്ഞദിവസം അംഗങ്ങൾക്ക് സുകുമാർ കത്ത് നൽകിയത്. എന്നാൽ, ഡിസംബർ അഞ്ചു വരെ അക്കാദമി ഭരണസമിതിയിൽ നിലവിലെ സ്ഥിതി തുടരണമെന്നും അഞ്ചിന് ചെയർമാൻ നേരിട്ട് ഹാജരായി ത​െൻറ ഭാഗം വിശദീകരിക്കണമെന്നുമുള്ള എറണാകുളം മുൻസിഫ് കോടതി വിധിക്ക് എതിരാണ് ഇൗ നടപടിയെന്നാണ് സുധീർനാഥി​െൻറ ആരോപണം. ചെയർമാ​െൻറ ഏകാധിപത്യപരവും നിയമവിരുദ്ധവുമായ നടപടി ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ചതി​െൻറ പകപോക്കലാണ് അകാരണമായി തങ്ങൾക്കെതിരെ സ്വീകരിച്ച നടപടി. അനധികൃത പിരിവ് നടത്തിയ ഭാരവാഹിക്കെതിരായ നടപടി താക്കീതിൽ ഒതുക്കിയപ്പോഴാണ് തനിക്കെതിരെ കടുത്ത നടപടി സ്വീകരിച്ചത്. ഇത് അംഗീകരിക്കില്ല. ചെയർമാ​െൻറ കത്ത് ഉൾപ്പെടെ രേഖകൾ കോടതിയിൽ ഹാജരാക്കും. സെക്രട്ടറി അറിയിക്കാതെ ത​െൻറ ഒപ്പം നിൽക്കുന്നവരെ മാത്രം വിളിച്ചുകൂട്ടി നടത്തുന്ന യോഗത്തിലാണ് ചെയർമാൻ ഏകപക്ഷീയ തീരുമാനങ്ങൾ എടുക്കുന്നെതന്നും സുധീർനാഥ് ആരോപിച്ചു. അതേസമയം, അക്കാദമിയുടെ പരിപാടികളുമായി സഹകരിക്കാത്ത സെക്രട്ടറി അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്ന് സുകുമാർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.