വൺവേ സംവിധാനം: ടുവീലറിനും ഓട്ടോറിക്ഷക്കും കൂടുതൽ ഇളവ്​

ആലുവ: നഗരത്തിലെ വൺവേ സംവിധാനത്തിൽ കൂടുതൽ ഇളവുകളുമായി പൊലീസ്. ഗതാഗത പരിഷ്കാരത്തില്‍ പാസഞ്ചര്‍ ഓട്ടോറിക്ഷ, ടു വീലര്‍ എന്നിവക്ക് ചൊവ്വാഴ്ച മുതല്‍ ചില ഭേദഗതികള്‍ വരുത്തുമെന്ന് റൂറൽ എസ്.പി എ.വി. ജോർജ് അറിയിച്ചു. ജില്ല ആശുപത്രി കവലയിൽനിന്ന് കെ.എസ്.ആർ.ടി.സി, റെയില്‍വേ സ്‌ക്വയര്‍ വഴി പമ്പുകവല വരെയും പമ്പ് കവലയില്‍നിന്ന് പാലസ് റോഡ്, കോണ്‍ഗ്രസ് ഓഫിസ് കവല വരെയും പാസഞ്ചര്‍ ഓട്ടോറിക്ഷ, ടൂവീലര്‍ എന്നിവക്ക് പോകാവുന്നതാണ്. കോണ്‍ഗ്രസ് ഓഫിസ് കവല ഭാഗത്തുനിന്ന് ബാങ്ക് കവല, ബൈപാസ് കവല ഭാഗത്തേക്ക് പോകേണ്ട ഓട്ടോറിക്ഷ, ടൂ വീലര്‍ എന്നിവ ഇടത്തോട്ടുതിരിഞ്ഞ് ഗ്രാന്‍ഡ് കവല വഴി ബാങ്ക് കവലയിൽ എത്തി യാത്ര തുടരണം. സ്കൂള്‍ കുട്ടികളെ കൊണ്ടുപോകുന്ന പ്രൈവറ്റ് വാനുകളും ടെമ്പോകളും ആശുപത്രി കവലയില്‍നിന്ന് കെ.എസ്.ആർ.ടി.സി, റെയില്‍വേ സ്‌ക്വയര്‍ വഴി പമ്പ് കവലയിൽനിന്ന് ഇടത്തോട്ട് തിരിഞ്ഞ് കോണ്‍ഗ്രസ് ഓഫിസ് കവല വരെ സ്കൂള്‍ സമയത്ത് പോകാവുന്നതാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.