ബഹുജന മാർച്ച്

കൊച്ചി: മാഞ്ഞാലി വ്യാകുലമാതാ പള്ളി അധികൃതർ അടച്ചുകെട്ടിയ പൊതുവഴി തുറന്നുകൊടുക്കണമെന്ന് ആവശ്യപ്പെട്ട് പരിസരവാസികൾ കലക്ടറേറ്റിന് മുന്നിൽ നടത്തുന്ന മരണംവരെ നിരാഹാരസമരം എട്ടാം ദിവസത്തിലേക്ക് കടന്നു. സമരം ദിവസങ്ങൾ നീണ്ടതിനാൽ വീട്ടമ്മമാർ അടക്കമുള്ള സമരക്കാരുടെ ആരോഗ്യസ്ഥിതി മോശമായി. സമരക്കാരെ വിളിച്ച് ആവശ്യങ്ങൾ കേൾക്കാനും പ്രശ്നം പരിഹരിക്കാനും ശ്രമിക്കാത്ത സർക്കാറി​െൻറയും ജില്ല ഭരണകൂടത്തി​െൻറയും ജനാധിപത്യവിരുദ്ധ നിലപാടിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച വിവിധ രാഷ്ട്രീയ-സാമൂഹിക സംഘടനകൾ സമരസഹായ സമിതിയുടെ നേതൃത്വത്തിൽ ഐക്യദാർഢ്യ സംഘടിപ്പിക്കും. നിരവധി സംഘടന പ്രതിനിധികളും നേതാക്കളും നിരാഹാര സമരപ്പന്തലിൽ എത്തി സമരത്തിന് പിന്തുണ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.