ചെങ്ങന്നൂർ: ബുധനൂർ മാടപ്പള്ളി ജങ്ഷനിലെ വി. ഗീവർഗീസ് സഹദ പള്ളിയുടെ സമീപത്ത് ബിവറേജസ് ഔട്ട്ലെറ്റ് സ്ഥാപിക്കുന്നതിനെതിരെ കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രതിഷേധം ആരംഭിച്ചു. നേരേത്ത ഇഷ്ടികച്ചൂള പ്രവർത്തിച്ച സ്ഥലത്താണ് ബിവറേജസ് ഔട്ട്ലെറ്റിന് സൗകര്യം ഒരുക്കുന്നതെന്നാണ് ആരോപണം. പ്രതിഷേധ പ്രകടനത്തിനുശേഷം നടന്ന യോഗം ഡി.സി.സി ജനറൽ സെക്രട്ടറി എ.ആർ. വരദരാജൻ നായർ ഉദ്ഘാടനം ചെയ്തു. ഗോപാലകൃഷ്ണൻ പടനശ്ശേരി അധ്യക്ഷത വഹിച്ചു. വിമല മാടപ്പള്ളിൽ, അനിയൻ പാലത്തുംപാട്ട്, ലീലാമ്മ ആശാൻപറമ്പിൽ, ലീലാമ്മ മാടപ്പള്ളി വടക്കേതിൽ, സുരേഷ് തെക്കേകാട്ടിൽ, പ്രസന്നകുമാർ, മധുകുമാർ, ശാരദ എന്നിവർ സംസാരിച്ചു. ആക്ഷൻ കൗൺസിൽ ഭാരവാഹികൾ: എ.ആർ. വരദരാജൻ നായർ, ഗോപാലകൃഷ്ണൻ പടനശ്ശേരിൽ (രക്ഷ.), ഉഷ ഭാസി (ചെയർ.), സതീഷ് ബുധനൂർ, ജയ ഉണ്ണിയേഴത്ത് (വൈസ് ചെയർ.), വിജി, അനിൽ പി. ശ്രീരംഗം (ജന. കൺ.), വിൽസൺ മപ്പോട്ടിൽ, അശോകൻ (കൺ.). കടന്നൽക്കുത്തേറ്റു ചാരുംമൂട്: കണ്ണനാകുഴിയിൽ കടന്നലിെൻറ കുത്തേറ്റ് കട്ടച്ചൂള തൊഴിലാളിക്ക് ഗുരുതര പരിക്ക്. കണ്ണനാകുഴിയിലെ ചൂളയിൽ ജോലിചെയ്യുന്ന കരുനാഗപ്പള്ളി തൊടിയൂർ വിളയിൽ കൃഷ്ണൻകുട്ടിക്കാണ് (63) പരിക്കേറ്റത്. ഗുരുതര പരിക്കേറ്റ ഇയാളെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാവിലെ 11നാണ് സംഭവം. മതിലകത്ത് തറയിൽ കാർത്തികേയെൻറ വീടിന് സമീപത്ത് റോഡരികിൽ മരക്കൊമ്പിലാണ് കടന്നൽക്കൂട്. കൃഷ്ണൻകുട്ടി റോഡിലൂടെ പോകുമ്പോൾ കടന്നലുകൾ ആക്രമിക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരാണ് പരിക്കേറ്റ കൃഷ്ണൻകുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. കൂട്ടിൽ പക്ഷികൾ വന്ന് തട്ടിയതാകാം കടന്നലുകൾ ഇളകാൻ കാരണമെന്ന് പറയുന്നു. സംഭവം അറിഞ്ഞ് കായംകുളത്തുനിന്ന് അഗ്നിശമന സേനയും എത്തി. രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട നാട്ടുകാർക്കും കടന്നൽക്കുത്തേറ്റു. കൃഷ്ണൻകുട്ടിക്ക് കുത്തേറ്റ് മണിക്കൂറുകൾ കഴിഞ്ഞ് സംഭവസ്ഥലത്ത് ഉണ്ടായിരുന്ന വളർത്തുമൃഗങ്ങളെയും ഇതുവഴി പോയ കുട്ടികളെയും കടന്നൽ കൂട്ടമായി ആക്രമിച്ചതായി നാട്ടുകാർ പറഞ്ഞു. ഇതോടെ നാട്ടുകാർ ഭീതിയിലാണ്. മാവേലിക്കര സി.പി.എം ഏരിയ സമ്മേളനം മാവേലിക്കര: സി.പി.എം മാവേലിക്കര ഏരിയ സമ്മേളനം ഡിസംബര്‍ 12, 13, 14 തീയതികളില്‍ മാവേലിക്കര നഗരസഭ ടൗണ്‍ഹാളില്‍ നടക്കും. 12ന് പ്രതിനിധി സമ്മേളനം മന്ത്രി ജി. സുധാകരനും 14ന് പൊതുസമ്മേളനം സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എ. വിജയരാഘവനും ഉദ്ഘാടനം ചെയ്യും. ഏരിയ സമ്മേളനത്തോടനുബന്ധിച്ച് ചെട്ടികുളങ്ങര തെക്ക്, വടക്ക്, കിഴക്ക് ലോക്കല്‍ കമ്മിറ്റികളുടെ സംയുക്ത നേതൃത്വത്തില്‍ ചെട്ടികുളങ്ങര ക്ഷേത്രം ജങ്ഷനില്‍ സെമിനാര്‍ നടത്തും. 'മതേതരത്വം, ഇന്ത്യ നേരിടുന്ന വെല്ലുവിളികള്‍' വിഷയത്തിലെ സെമിനാര്‍ മന്ത്രി ഡോ. കെ.ടി. ജലീല്‍ ഉദ്ഘാടനം ചെയ്യും. സി. സുധാകരക്കുറുപ്പ് അധ്യക്ഷത വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.