പ്രൈമറി ഹെൽത്ത് സെൻററുകളെ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയർത്തും -മന്ത്രി മൂവാറ്റുപുഴ: ഇൗ വർഷം 170 പ്രൈമറി ഹെൽത്ത് സെൻററുകളെ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയർത്തിയെന്നും അഞ്ചുവർഷംകൊണ്ട് 845 പ്രൈമറി ഹെൽത്ത് സെൻററുകളെ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയർത്തുമെന്നും ആരോഗ്യമന്ത്രി കെ.കെ. ശൈലജ പറഞ്ഞു. പായിപ്ര പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തുന്നതിെൻറ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അവർ. ഇതിലേക്കായി 4,200 തസ്തികകൾ സൃഷ്്ടിച്ചു. നാട്ടുമ്പുറത്തെ ഓരോ കുടുംബത്തിനും ഓരോ ഡോക്ടറുടെ സേവനം എന്ന ലക്ഷ്യത്തെ മുൻനിർത്തിയാണ് ആർദ്ര മിഷെൻറ ഭാഗമായി കൂടുതൽ പ്രൈമറി ഹെൽത്ത് സെൻററുകളെ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയർത്തുന്നത്. ആശുപത്രികളെ രോഗീസൗഹൃദമാക്കി മാറ്റുകയെന്നത് ആർദ്ര മിഷെൻറ ലക്ഷ്യമാണ്. കേരളത്തിലെ ജനസംഖ്യയിൽ 67 ശതമാനം പേർ സ്വകാര്യ ആശുപത്രികളെയാണ് ആശ്രയിക്കുന്നത്. സ്വകാര്യ ആശുപത്രികളെ ആശ്രയിക്കാതെ മലയാളികളുടെ മനസ്സും ശരീരവും ആരോഗ്യപ്രദമാക്കുകയെന്നതാണ് കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തുന്നതിലൂടെ ആരോഗ്യ വകുപ്പ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു. എൽദോ എബ്രഹാം എം.എൽ.എ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് ആലീസ് കെ. ഏലിയാസ് സ്വാഗതം പറഞ്ഞു. ഡി.എം.ഒ ഡോ. എം.കെ. കുട്ടപ്പൻ റിപ്പോർട്ട് അവതരിപ്പിച്ചു. സ്വാഗത സംഘം കൺവീനർ ആർ. സുകുമാരൻ മന്ത്രിക്ക് ഉപഹാരം സമർപ്പിച്ചു. ജില്ല പഞ്ചായത്ത് അംഗം എൻ. അരുൺ മുഖ്യപ്രഭാഷണം നടത്തി. മുൻ എം.എൽ.എ ജോസഫ് വാഴക്കൻ സപ്ലിമെൻറ് പ്രകാശനം നിർവഹിച്ചു. മൂവാറ്റുപുഴ അർബൻ ബാങ്ക് ചെയർമാൻ പി.ആർ. മുരളീധരൻ ഉപഹാര സമർപ്പണം നടത്തി. വാർഡ് അംഗം അശ്വതി ശ്രീജിത്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് പായിപ്ര കൃഷ്ണൻ, മെംബർ സ്മിത സിജു, പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം.പി. ഇബ്രാഹീം, ശബരിമല മുൻ മേൽശാന്തി രാമൻ നമ്പൂതിരി, മെഡിക്കൽ ഓഫിസർമാരായ ഡോ. ടി.കെ. മോഹൻ ദാസ്, ഡോ. ടി.എഫ്. ധന്യ, പി.ആർ.ഒ താര ആർ. നമ്പൂതിരി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.